ETV Bharat / state

വന്യമൃഗങ്ങളെ തുരത്താന്‍ കൃഷിയിടത്തില്‍ കാവലിരുന്നു ; കണ്ണൂരില്‍ റിസോര്‍ട്ടുടമ വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ഏലപ്പാറ സ്വദേശിയാണ് മരിച്ചത്

resort owner shot dead  kannur  kannur news  റിസോര്‍ട്ടുടമ വെടിയേറ്റ് മരിച്ച നിലയില്‍  കാഞ്ഞിരക്കൊല്ലി  ഏലപ്പാറ  പരത്തനാൽ ബെന്നി  റിസോര്‍ട്ടുടമ വെടിയേറ്റ് മരിച്ചു
Kannur
author img

By

Published : Apr 22, 2023, 11:28 AM IST

കണ്ണൂര്‍ : കാഞ്ഞിരക്കൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയില്‍. ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് (55) മരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ കാവലിരിക്കുന്നതിനിടെയാണ് ബെന്നിക്ക് വെടിയേറ്റത്. അബദ്ധത്തില്‍ വെടിപൊട്ടിയാണ് ബെന്നി മരിച്ചതെന്നാണ് ഇയാള്‍ക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളായ രജീഷ് അമ്പാട്ട്, നാരായണൻ എന്നിവര്‍ പയ്യാവൂർ പൊലീസിന് നല്‍കിയ മൊഴി. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

ബെന്നിയുടെ ഉടമസ്ഥതയിലുള്ള ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. കൃഷിയിടത്തില്‍ കാവലിരിക്കുന്നതിനിടെ ഉറങ്ങിപ്പോയ ബെന്നിയുടെ കയ്യില്‍ നിന്ന് തോക്ക് നിലത്ത് വീണിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി.

ഈ സമയം അവര്‍ നിലത്ത് കിടക്കുകയായിരുന്നു. ഇവര്‍ ബെന്നിയെ പയ്യാവൂരുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ രജീഷും നാരായണനും പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.