ETV Bharat / state

കണ്ണൂരില്‍ റെയ്ഡ്: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ വധവുമായി ബന്ധപ്പെട്ടെന്ന് സൂചന

സാമൂഹ്യമാധ്യമം വഴി മതവിദ്വേഷ പോസ്റ്റ് പങ്കുവച്ചതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്; യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണെന്ന അഭ്യൂഹവും കനക്കുന്നു

Kannur Raid  Anti Terrorist Squad Raid  കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്  Murder of Yuva Morcha worker  കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം  സാമൂഹ്യമാധ്യമം വഴി മതവിദ്വേഷ പോസ്റ്റ്  പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകം  ചോദ്യം ചെയ്യലിന് ഹാജരാകണം
കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്; കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം
author img

By

Published : Jul 31, 2022, 10:35 AM IST

കണ്ണൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോമത്തുപാറ സ്വദേശി ആബിദിന്റെ വാടക വീട്ടിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സാമൂഹ്യമാധ്യമം വഴി മതവിദ്വേഷ പോസ്റ്റ് പങ്കുവച്ചതുമായി ബന്ധപ്പെട്ടാണ് തീവ്രവാദ വിരുദ്ധസേനയുടെ പരിശോധന.

ഇന്നലെ വൈകിട്ടോടെയാണ് കൊച്ചിയില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ സംഘം കണ്ണൂരിലെത്തി പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആബിദിന് തീവ്രവിരുദ്ധ സ്‌ക്വാഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Also Read: യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം; കേസ് എന്‍.ഐ.എക്ക് കൈമാറി

നിലവില്‍ കീഴന്തിമുക്കിലെ ഉദയ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തുവരികയാണ് ആബിദ്. നേരത്തെ ഇയാള്‍ കര്‍ണാടകയിലെ സുള്ള്യയിലായിരുന്നു താമസം. ഇയാള്‍ തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീവ്രവാദ വിരുദ്ധസേനയുടെ പരിശോധന. അതേസമയം, സുള്ള്യയില്‍ നടന്ന യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണോ പരിശോധനയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രതികരിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.