ETV Bharat / state

പരിയാരം ഗ്രാമപഞ്ചായത്തില്‍ നിയന്ത്രണം; തലോറ വാർഡ് അടച്ചു - kannur covid

പരിയാരം ഗ്രാമ പഞ്ചായത്തിലെ തലോറ വാർഡിൽ ഉൾപ്പെട്ട നെല്ലിപ്പറമ്പ് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പരിയാരം ഗ്രാമപഞ്ചായത്ത്  തലോറ വാർഡ് അടച്ചു  നെല്ലിപ്പറമ്പ് സ്വദേശിക്ക് കൊവിഡ്  തലോറയില്‍ കർശന നിയന്ത്രണം  pariyaram grama panchayat  thalora ward closed  nelliparamb native covid news  kannur covid  കണ്ണൂർ കൊവിഡ് വാർത്തകൾ
പരിയാരം ഗ്രാമപഞ്ചായത്തില്‍ നിയന്ത്രണം; തലോറ വാർഡ് അടച്ചു
author img

By

Published : Aug 5, 2020, 5:58 PM IST

കണ്ണൂർ: പരിയാരം ഗ്രാമപഞ്ചായത്തിലെ തലോറ വാർഡ് പൂർണമായും അടച്ചു. പരിയാരം ഗ്രാമ പഞ്ചായത്തിലെ തലോറ വാർഡിൽ ഉൾപ്പെട്ട നെല്ലിപ്പറമ്പ് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയില്‍ നിരവധി പേർ ഉൾപ്പെട്ടത്തിനാല്‍ കർശന നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തുന്നത്.

പരിയാരം ഗ്രാമപഞ്ചായത്തില്‍ നിയന്ത്രണം; തലോറ വാർഡ് അടച്ചു

ആറ് മാസം മുൻപ് വിദേശത്ത് നിന്നെത്തിയ 40കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഗൃഹപ്രവേശം കഴിഞ്ഞ മാസം അവസാനമായിരുന്നു നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഗൃഹപ്രവേശം നടത്തിയത്. ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് സമ്പർക്കം പുലർത്തിയിരുന്ന കുറ്റ്യേരി വില്ലേജ് ഓഫീസ്, നെല്ലിപ്പറമ്പ് ജുമാ മസ്ജിദ് എന്നിവയും അടച്ചിട്ടുണ്ട്. പ്രദേശത്തെ കടകൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. തളിപ്പറമ്പ് പൊലീസിന്റെയും പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാജേഷിന്റെയും നേതൃത്വത്തിലാണ് ആറാം വാർഡ് അടച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.