കണ്ണൂർ : ജ്യേഷ്‌ഠനെ മദ്യലഹരിയിൽ അനുജൻ കുത്തിക്കൊന്നു. കണ്ണൂർ പടിയൂരിൽ പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. മദ്യലഹരിയിൽ എത്തിയ അനുജൻ ബിനു കത്തികൊണ്ട് മുഖത്ത് ആക്രമിക്കുകയായിരുന്നു.
ALSO READ: മാനസയ്ക്ക് യാത്രാമൊഴി,മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു ; സംസ്കാരം പയ്യാമ്പലത്ത്
ഗുരുതരമായി പരിക്കേറ്റ മഹേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. അതേസമയം അറസ്റ്റിലായ പ്രതി ബിനു മറ്റൊരു കൊലക്കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് അറിയിച്ചു.