കണ്ണൂര്‍: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും അമ്മയേയും യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ന്യൂമാഹി എം.എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവര്‍ക്കാണ് കുത്തേറ്റത്. മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മാഹി തലശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വഷണം.