ETV Bharat / state

ലോറി ഡ്രൈവറുടെ കൊലപാതകം: തുടര്‍ക്കഥയാകുന്ന ആക്രമണങ്ങളില്‍ ഭയന്നും പൊലീസ് കെടുകാര്യസ്ഥത ചോദ്യം ചെയ്‌തും ലോറി തൊഴിലാളികള്‍ - ലോറി

കമ്മിഷണര്‍ ഓഫിസിന് സമീപം തിങ്കളാഴ്‌ച പുലർച്ചെയാണ് ലോറി ഡ്രൈവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്

Lorry driver murder  Kannur  Lorry workers  police  ലോറി ഡ്രൈവറുടെ കൊലപാതകം  തുടര്‍ക്കഥയാകുന്ന ആക്രമണങ്ങളില്‍  പൊലീസ് കെടുകാര്യസ്ഥത  പൊലീസ്  ലോറി തൊഴിലാളികള്‍  കമ്മിഷണര്‍ ഓഫീസിന് സമീപം  ലോറി ഡ്രൈവര്‍  ലോറി  ജിന്‍റോ
ലോറി തൊഴിലാളികളുടെ പ്രതികരണം
author img

By

Published : Jun 5, 2023, 6:10 PM IST

തുടര്‍ക്കഥയാകുന്ന ആക്രമണങ്ങളില്‍ ഭയന്നും പൊലീസ് കെടുകാര്യസ്ഥത ചോദ്യം ചെയ്‌തും ലോറി തൊഴിലാളികള്‍

കണ്ണൂര്‍: കമ്മിഷണര്‍ ഓഫിസിന് സമീപം തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് ലോറി ഡ്രൈവറെ കുത്തികൊലപ്പെടുത്തുന്നത്. ലോറി ഡ്രൈവറായ കണ്ണൂർ കണിച്ചാര്‍ സ്വദേശി ജിന്‍റോയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പ്രാഥമികമായി പുറത്തുവന്ന വിവരങ്ങള്‍.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പുലർച്ചെ മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. ലോറി ഡ്രൈവർ കണിച്ചാര്‍ സ്വദേശി ജിന്‍റോയെ കുത്തി കൊലപെടുത്തുകയായിരുന്നു. പ്രദേശം ചരക്കുലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ ലോറിയിൽ വിശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർ ജിന്‍റോയ്ക്ക് കുത്തേറ്റതെന്ന് എസിപി രത്‌നകുമാർ പറഞ്ഞു.

സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പറയുന്നതും അതാണ്. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ 100 മീറ്റർ അകലെ റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം ജിന്‍റോ കുഴഞ്ഞുവീണു. ആംബുലൻസും പൊലീസുമെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജിന്‍റോയുടെ കാലിനാണ് ആഴത്തിൽ കുത്തേറ്റത്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. കവർച്ചയാണോ അക്രമിയുടെ ലക്ഷ്യം എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എസിപി വ്യക്തമാക്കി.

തുടർക്കഥയാകുന്ന അക്രമണങ്ങൾ: സന്ധ്യമയങ്ങിയാൽ കണ്ണൂരിന്‍റെ നഗരവീഥികൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കണ്ണൂർ സ്റ്റേഡിയം കോർണർ പരിസരമാണ് പ്രധാനമായും ചരക്കു ലോറികളുടെ പാർക്കിങ് കേന്ദ്രo. കണ്ണൂർ വെയർ ഹൗസിലേക്കുള്ള മദ്യ ലോഡുകളുമായി വരുന്ന ലോറികളാണ് ഇവിടെ പ്രധാനമായും പാർക്ക് ചെയ്യുന്നത്. ഒരു ദിവസം 10 ഓളം ലോറികൾ ഇവിടെയെത്തും. ലോഡിറക്കാത്ത സാഹചര്യമായാൽ രണ്ടും മൂന്നും ദിവസം ഇവർക്കിവിടെ തങ്ങേണ്ടതായും വരും.

താവക്കരക്ക് സമീപം സ്ഥിതി ചെയ്യുന്ന വെയർ ഹൗസിലെ സ്ഥലസൗകര്യ കുറവുമൂലമാണ് കേരളത്തിലെ വിവിധ ഗോഡൗണിൽ നിന്നുള്ള മദ്യവുമായി ലോറികൾ ഇവിടെ പാർക്ക്‌ ചെയ്യുന്നത്. ഇതാണ് ലോറി ജീവനക്കാരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നതും. രാത്രി കാലങ്ങളിൽ മദ്യം മോഷ്‌ടിക്കാനെത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇവർ. രാത്രി കാലങ്ങളിൽ വടിവാളും ആയുധങ്ങളും കൊണ്ടാണ് ഇത്തരം മോഷ്‌ടാക്കളുടെ വിളയാട്ടം. പലപ്പോഴും ഇത്തരം ആക്രമണങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപെടാറുള്ളത്. അത്തരത്തിൽ ഒരാക്രമണമാണ് ജിന്‍റോയ്ക്ക് നേരെയുമുണ്ടായത്.

മദ്യ ലോഡുകളുമായി എത്തിയ സംഘത്തിലെ ലോറിയായിരുന്നില്ല ജിന്‍റോയുടേത്. അവർ കൂട്ടമായി നിൽക്കുന്നതിന്‍റെ എതിർഭാഗത്തായിരുന്നു ജിന്‍റോ ലോറി പാർക്ക് ചെയ്‌തത്. അതിനാൽ ആളുമാറി ആക്രമിച്ചതാവാമെന്നും ലോറി ഡ്രൈവർമാർ പറയുന്നു. പാർക്കിങ് സൗകര്യങ്ങളോ ശുചിമുറികളോ ഇല്ലാതെ വലിയ വെല്ലുവിളിയാണ് ഇവർ നേരിടുന്നത്. സർക്കാർ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെ ഇനി അങ്ങോട്ട് ലോഡിറക്കില്ലെന്ന നിലപാടിലാണ് ലോറി തൊഴിലാളികള്‍.

ആക്രമണങ്ങൾ പൊലീസിന്‍റെ മൂക്കിന് താഴെ: പൊലീസ് കമ്മിഷണറുടെ ആസ്ഥാനം, ഐജി ഓഫിസ്, ടൗൺ പൊലീസ് സ്‌റ്റേഷൻ ഇതിന് സമീപത്തെല്ലാം ലോറി താവളങ്ങളാണ്. റെയിൽവേ സ്‌റ്റേഷനിൽ നിന്നും പഴയ ബസ് സ്‌റ്റാൻഡില്‍ നിന്നും നഗരത്തിലേക്ക് കടക്കുന്ന പ്രധാന റോഡുകളെല്ലാം കടന്നുപോകുന്നത് ഇതിന് മുന്നിൽ കൂടിയാണ്. എന്നാൽ നഗരത്തിൽ ഏറ്റവും കൂടുതൽ അക്രമവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതും ഇവിടെയാണെന്ന് പറയുമ്പോഴാണ് പൊലീസിന്‍റെ കെടുകാര്യസ്ഥത വെളിവാകുന്നത്. ഇതേ പരിസരത്ത് തന്നെയാണ് തിങ്കളാഴ്‌ച പുലർച്ചെ വെട്ടേറ്റ് ജിന്‍റോ 100 മീറ്ററിലധികം ഓടി രക്തംവാർന്ന് തളർന്നുവീണ് മരിച്ചത്. പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് ലോറി ഡ്രൈവർമാരും ചോദ്യം ചെയ്യുന്നത്.

Also Read: കണ്ണൂർ കമ്മിഷണർ ഓഫിസിന് സമീപം ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.