ETV Bharat / state

തലശേരി പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം, കട കത്തിയമര്‍ന്നു - കണ്ണൂർ തീപിടിത്തം

പുതിയ ബസ് സ്റ്റാന്‍റിനടുത്തുള്ള പച്ചക്കറി മാർക്കറ്റിലെ ഒരു കട പൂർണമായും കത്തിനശിച്ചു.

kannur latest news  kannur  Fire  fire at kannur  kannur fire  thalassery  thalassery fire  fire at thalassery  തലശേരി  കണ്ണൂർ  കണ്ണൂർ വാർത്ത  തീപിടിത്തം  കണ്ണൂർ തീപിടിത്തം  തലശേരി തീപിടിത്തം
തലശേരിയിൽ പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം
author img

By

Published : Jul 6, 2021, 4:11 PM IST

Updated : Jul 6, 2021, 4:20 PM IST

കണ്ണൂർ : തലശേരിയില്‍ പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം. പുതിയ ബസ് സ്റ്റാന്‍റിനടുത്തുള്ള മാർക്കറ്റിലെ ഒരു കട പൂർണമായും കത്തി. തൂവ്വക്കുന്ന് സ്വദേശി കാനാട്ടുമ്മൽ ഭാസ്‌കരൻ നടത്തുന്ന വി.ബി വെജിറ്റബിൾ സ്റ്റാളാണ് ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ തീപിടിത്തത്തില്‍ നശിച്ചത്.

തലശേരി പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം, കട കത്തിയമര്‍ന്നു

പുലർച്ചെ രണ്ട് മണിയോടെ മാർക്കറ്റിനകത്ത് നിന്നും തീ പടരുന്നത് കണ്ടയാൾ വിവരം പൊലീസിനെയും അഗ്നിശമന സേനയെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് സ്റ്റേഷൻ എ.എസ്.ടി.ഒ. മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള യൂണിറ്റ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പച്ചക്കറിക്കടയും ചേർത്തുകെട്ടിയ ഭാഗങ്ങളും കത്തിയമര്‍ന്നു. കടയുടെ തൊട്ട് മുകളിലൂടെ കടന്നുപോവുന്ന ഇലക്ട്രിക് ലൈനിലേക്കും തീ വ്യാപിച്ചതോടെ വൈദ്യുതി കമ്പികളും കത്തി.

ALSO READ: തളിപ്പറമ്പില്‍ 610 ലിറ്റർ വാഷും ഉപകരണങ്ങളും പിടിച്ചെടുത്ത് എക്‌സൈസ്

അപകട സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ കെഎസ്‌ഇബി ഓഫിസിൽ ബന്ധപ്പെട്ട് സ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ചു. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

Last Updated : Jul 6, 2021, 4:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.