കണ്ണൂർ : ഉദയഗിരി-താളിപ്പാറയിൽ ആലക്കോട് എക്‌സൈസ് റേഞ്ച് സംഘം നടത്തിയ റെയ്‌ഡിൽ വൻ വാറ്റ് കേന്ദ്രം തകർത്തു. വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസിനെ അതിസാഹസികമായി അറസ്റ്റ് ചെയ്‌തു. 1,350 ലിറ്റർ വാഷും, 20 ലിറ്റർ ചാരായവും, 2 തോക്കുകളുമാണ് സംഭവസ്ഥലത്ത് നിന്നും എക്‌സൈസ് പിടിച്ചെടുത്തത്.
Also Read: പാലക്കാട് ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അമ്മ
ആലക്കോട് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി.വി. രാമചന്ദ്രൻ, പ്രിവന്‍റീവ് ഓഫീസർ പി.ആർ. സജീവ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്‌ച പുലർച്ചയോടെ മഫ്‌തിയിലെത്തിയ എക്‌സൈസ് സംഘം കിലോമീറ്ററുകളോളം ചെങ്കുത്തായ മല കയറിയാണ് രഹസ്യ വാറ്റുകേന്ദ്രത്തിലെത്തിയത്.
Also Read: മലപ്പുറത്ത് ലഹരിവസ്‌തുക്കളുമായി യുവാക്കള്‍ എക്‌സൈസിന്‍റെ പിടിയില്‍
എന്നാൽ നിറതോക്കുകളുമായി വാറ്റ് കേന്ദ്രത്തിന് കാവൽ നിൽക്കുന്ന പ്രതിയെയാണ് ഇവർ കണ്ടത്. വളരെ സാഹസികമായാണ് പ്രതിയെ എക്‌സൈസ് സംഘം കീഴടക്കിയത്. താളിപ്പാറയിലെ വീട്ടുപറമ്പില്‍ ഷെഡ് കെട്ടിയാണ് വാറ്റിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.