കണ്ണൂർ: ജില്ലയിൽ അഞ്ച് വാര്‍ഡുകളെ കൂടി കണ്ടെയിന്‍മെന്‍റ് സോണിൽ ഉൾപ്പെടുത്തി. പുതിയതായി കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാർഡുകളാണിത്. പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26-ാം വാര്‍ഡ്, പാനൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം, കണ്ടെന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍-1, പന്ന്യന്നൂര്‍-6, പാനൂര്‍-32, ചെറുപുഴ-14, മട്ടന്നൂര്‍-19, മുഴപ്പിലങ്ങാട്-8 എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.