ETV Bharat / state

ഗതാഗതക്കുരുക്ക് അഴിക്കാനാകാതെ കണ്ണൂർ എടക്കാട്-തലശേരി പാത - കണ്ണൂർ എടക്കാട്-തലശേരി പാത

ദേശീയപതയിലേക്ക് കടക്കുന്ന മീത്തലെ പീടികയിലെ റോഡുകൾ തകർന്നതാണ് മേഖലയിൽ ഗതാഗത കുരുക്കിന് കാരണം

heavy traffic  ഗതാഗതക്കുരുക്ക്  കണ്ണൂർ എടക്കാട്-തലശേരി പാത  ദേശീയപത ഗതാഗതക്കുരുക്ക്
ഗതാഗതക്കുരുക്ക്
author img

By

Published : Jan 7, 2020, 1:16 PM IST

കണ്ണൂർ: എടക്കാട് തലശേരി റോഡിൽ രാത്രികാലങ്ങളിൽ കനത്ത ഗതാഗതക്കുരുക്ക്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെ ശോചനീയ സ്ഥിതി മൂലം കിലോമീറ്ററുകൾ നീണ്ട ഗതാഗത തടസമാണ് ദേശീയപാതയിലെ പ്രധാന മേഖലയിൽ ഉണ്ടാകുന്നത്.

കണ്ണൂർ എടക്കാട്-തലശേരി പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയപാതയിലേക്ക് കടക്കുന്ന മീത്തലെ പീടിക പാതയിലെ റോഡുകൾ തകർന്നതാണ് ഗതാഗത കുരുക്കിന് കാരണം. ഇത് അണ്ടല്ലൂർ മേലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്നു. കൂടാതെ മുഴപ്പിലങ്ങാട് ഭാഗത്തേക്കുള്ള റോഡുകളുടെ തകരാർ കൂടിയാകുമ്പോൾ കുരുക്ക് രൂക്ഷമാകുന്നു.

ഇതോടൊപ്പം തന്നെ ധർമ്മടം പാലത്തിലെ ടാറിങ് തകർന്നതിനാൽ വാഹനഗതാഗതത്തിന് വലിയ പ്രയാസമാണ് സൃഷ്‌ടിക്കുന്നത്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:രാത്രികാലങ്ങളിൽ കടുത്ത ഗതാഗത കുരുക്ക് നേരിടുന്ന ദേശീയ പാതയിലെ പ്രധാന മേഖലയായി എടക്കാട് തലശ്ശേരി റോഡ് മാറുന്നു. റോഡുകളുടെ ശോചനീയാവസ്തയാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.

Vo_
ദേശീയപാതയിൽ എടക്കാട് മുതൽ തലശ്ശേരി വരെയുള്ള ഭാഗത്ത് രാത്രികാലങ്ങളിൽ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാതയിലെ റോഡുകളിലെ കുണ്ടും കുഴിയും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു.
അണ്ടല്ലൂർ മേലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപതായിലേക്ക് കടക്കുന്ന മീത്തലെ പീടികയിൽ റോഡുകൾ തകർന്നതാണ് മേഖലയിൽ ഗതാഗത കുരുക്കിന് കാരണം. ഇതോടപ്പം മുഴപ്പിലങ്ങാട് ഭാഗത്തേക്കുള്ള റോഡുകളുടെ തകർച്ചയും ആവുമ്പോൾ ഈ കുരുക്ക് പലപ്പോഴും കിലോമീറ്ററുകൾ നീണ്ട് മുഴപ്പിലങ്ങാട് വരെ എത്താറുണ്ട്. രാത്രികാലങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗത കുരുക്ക് നീളുന്നത്.

Byte_ ചാലക്കര പുരുഷു. നാട്ടുക്കാരൻ.

ധർമടം പാലത്തിലെ ടാറിങ് തകർന്നത് കാരണം ഇരു ചക്ര വാഹനങ്ങൾക്കടക്കം കടന്നുപോകാൻ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. പാലത്തിന്റെ ഒരു ഭാഗത്തുള്ള ടാറിങ് മുഴുവൻ ഇളകി കോണ്ക്രീറ്റ് കമ്പികൾ പുറത്ത് കാണുന്ന സ്ഥിതിയാണ്.
തലശ്ശേരി സീ വ്യൂ പാർക്കിനു മുൻപിലുള്ള പടുകുഴിയിൽ വീണ് വാഹനാപകടം പതിവാണ്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.Body:KL_KNR_01_7.1.20_Trafficblock_KL10004Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.