കണ്ണൂർ: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ ശബ്ദരേഖ പുറത്ത്. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരിക്കുന്ന ഭർത്താവ് വിജീഷുമായുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്ന് സുനീഷ ശബ്ദരേഖയിൽ പറയുന്നുണ്ട്. എന്നാല്‍ സുനീഷയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തര്‍ക്കത്തിലേര്‍പ്പെടുകയാണ് വിജീഷ് ചെയ്യുന്നത്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദ്ദനമേറ്റെന്ന് വ്യക്തമാകുന്ന സുനീഷയുടെ ഓഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു.
അതേസമയം ഓഗസ്റ്റ് 29ന് വൈകിട്ടാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
also read: കണ്ണൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി
ഗാർഹിക പീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുക്കാതിരുന്ന പൊലീസ് ഇരു കുടുംബങ്ങലെയും വിളിച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.