കണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ വിലക്കുകൾ ലംഘിച്ചെത്തിയ കെ.വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വീകരണം. സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചാണ് വരവേറ്റത്. പറയാനുള്ളതെല്ലാം സെമിനാർ വേദിയിൽ പറയുമെന്നും കെ.വി തോമസ് പ്രതികരിച്ചു.
ALSO READ | 'ആരായാലും പാർട്ടിക്ക് വിധേയര്‍' ; കെ.വി തോമസ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സുധാകരന്‍
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണ്, നിറത്തെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന്, സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് മറുപടി. വീട്ടിൽ താമര നട്ടപ്പോൾ ബി.ജെ.പിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.