കണ്ണൂർ: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. വിദേശത്തു നിന്നെത്തിയവരില്‍ ഒരാള്‍ കര്‍ണാടക സ്വദേശിയാണ്. രോഗം ബാധിച്ചവരില്‍ സിഐഎസ്എഫ് ജീവനക്കാരനുമുണ്ട്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 13 കണ്ണൂര്‍ സ്വദേശികള്‍ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ പാട്യം സ്വദേശിയായ 42കാരന്‍, റിയാദില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ കര്‍ണാടക സ്വദേശിയായ 43കാരന്‍, 25ന് ഖത്തറില്‍ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിയായ 44കാരന്‍ (ഇപ്പോള്‍ താമസം പാട്യത്ത്), മയ്യില്‍ സ്വദേശിയായ 38കാരന്‍ (ഇപ്പോള്‍ താമസം അഞ്ചരക്കണ്ടിയില്‍), ജൂലായ് രണ്ടിന് കുവൈറ്റില്‍ നിന്നുള്ള ഗോ എയർ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി കാഞ്ഞിരോട് സ്വദേശിയായ 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 21ന് റാസല്‍ ഖൈമയില്‍ നിന്ന് സ്പൈസ് ജെറ്റ് 9040 വിമാനത്തിലെത്തിയ കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 24കാരന്‍, 23ന് ബഹ്‌റൈനില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ മലപ്പട്ടം സ്വദേശിയായ 62കാരന്‍, 24ന് സൗദി അറേബ്യയില്‍ നിന്ന് എസ്‌വി 3746 വിമാനത്തിലെത്തിയ പായം സ്വദേശിയായ 46കാരന്‍, ജൂലായ് നാലിന് സൗദിയില്‍ നിന്ന് എസ്‌വി 3892 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശിയായ 30കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ കോളയാട് സ്വദേശികളായ മൂന്നു വയസുകാരന്‍, ഏഴ് വയസ്സുകാരന്‍, നാല് വയസുകാരന്‍, 29കാരി, ജൂലായ് ഒന്നിന് എത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശികളായ 17കാരന്‍, 11കാരി, 36കാരി, ജൂലായ് മൂന്നിന് എത്തിയ ന്യൂമാഹി സ്വദേശിയായ 40കാരന്‍, അഞ്ചിന് എത്തിയ ചെമ്പിലോട് സ്വദേശിയായ 23കാരി, എടക്കാട് സ്വദേശിയായ 31കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശിയായ 53കാരന്‍, ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 30ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ എത്തിയ ശ്രീകണ്ഠപുരം സ്വദേശിയായ 29കാരന്‍, രാജസ്ഥാനില്‍ നിന്ന് ജൂലായ് രണ്ടിന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ പെരളശേരി സ്വദേശിയായ 27കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പാലക്കാട് സ്വദേശി 31കാരനാണ് പുതുതായി കൊവിഡ് ബാധിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 666 ആയി. ഇവരില്‍ 375 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ചികിത്സയിലായിരുന്ന നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, പെരളശ്ശേരി സ്വദേശിയായ 58കാരന്‍, കൊട്ടിയൂര്‍ സ്വദേശിയായ 36കാരന്‍, മൊകേരി സ്വദേശിയായ 41കാരി, കൂത്തുപറമ്പ് സ്വദേശിയായ 30കാരന്‍, പാപ്പിനിശ്ശേരി സ്വദേശിയായ 36കാരന്‍, ചിറയ്ക്കല്‍ സ്വദേശിയായ 30കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശിയായ 56കാരന്‍, തില്ലങ്കരി സ്വദേശിയായ ഒരു വയസുകാരി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ചികിത്സയിലായിരുന്ന ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25103 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 70 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററില്‍ 232 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 25 പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ഒരാളും വീടുകളില്‍ 24713 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 17800 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17150 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 16041 എണ്ണം നെഗറ്റീവാണ്. 650 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.