കണ്ണൂർ: ജില്ലയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേര് വിദേശത്ത് നിന്നും 20 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 21 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8630 ആയി.
ആകെ രോഗം സ്ഥിരീകരിച്ചവരിൽ 145 പേര് ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 5295 ആയി. കൊവിഡ് ബാധിച്ച് 75 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 2895 പേര് നിലവിൽ ജില്ലയിൽ ചികില്‍സയിലാണ്. 1966 പേര് വീടുകളിലും 929 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയിലുണ്ട്.