കണ്ണൂര്‍: പ്രവാസ ജീവിതത്തിന് ശേഷവും നെല്‍കൃഷിയില്‍ സജീവമാകുകയാണ് കണ്ണൂര്‍ ചെറുതാഴം അതിയടത്തെ ഐ വി ലക്ഷ്‌മണന്‍. നെല്‍കൃഷിയോട് ചെറുപ്പം മുതലുള്ള ഇഷ്‌ടമാണ് ഈ കര്‍ഷകന്‍ ഇന്നും വയലിലേക്കിറങ്ങാന്‍ കാരണം. സ്വന്തം വയലിന് പുറമെ പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് ലക്ഷ്‌മണന്‍ വിത്തെറിഞ്ഞ് പൊന്ന് വിളയിച്ചത്.
2011ല്‍ പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്നുള്ള ആറ് വര്‍ഷക്കാലം സ്വന്തമായുള്ള രണ്ടേക്കര്‍ വയലില്‍ മാത്രമായിരുന്നു കൃഷി. തുടര്‍ന്നാണ് നെല്‍കൃഷിയുടെ ലാഭവും നഷ്‌ടവും ഈ കര്‍ഷകന്‍ ശരിക്കും മനസിലാക്കുന്നത്.
ചെറുതാഴം ബാങ്കിന്‍റെ സഹകരണത്തോടെ വിവിധ കൂട്ടായ്‌മകള്‍ ചേര്‍ന്ന് തരിശായി കിടന്നിരുന്ന 250 ഏക്കറോളം വയലേലകള്‍ സജീവമാക്കാനിറങ്ങിയ കൂട്ടത്തില്‍ ലക്ഷ്‌മണനും പങ്കുചേര്‍ന്നു. ഓരോ സംഘങ്ങള്‍ക്കും പത്തേക്കര്‍ വീതം ഭൂമി തരംതിരിച്ച് നല്‍കിയായിരുന്നു കൃഷി. ഇവിടെ കൃഷിയുമായി എല്ലാവരും ഒരേ മനസോടെ ഇറങ്ങിയതോടെ ചെറുതാഴം നെല്‍കൃഷിയുടെ ആവേശത്തില്‍ അമര്‍ന്നു.
പക്ഷേ 2019ലെത്തിയ പ്രളയം ഇവര്‍ക്ക് നഷ്‌ടങ്ങള്‍ മാത്രം സമ്മാനിച്ചാണ് മടങ്ങിയത്. ഞാറ്റടിയില്‍ തന്നെ 70 ശതമാനം കൃഷിയും നശിച്ചുപോയി. ഇതേ തുടര്‍ന്ന് പലരും നെല്‍പ്പാടങ്ങള്‍ ഉപേക്ഷിച്ചു.
എന്നാല്‍ ലക്ഷ്‌മണന്‍ പ്രതിസന്ധിയിലും അവിടെ തളരാതെ അധ്വാനിച്ചു. 20 ഏക്കറില്‍ നിന്ന് 30 ടണ്‍ നെല്ലാണ് അന്ന് അദ്ദേഹം വിളയിച്ചെടുത്തത്. ആ വിളവെടുപ്പില്‍ ആകെ കിട്ടിയത് 100 ടണ്‍ നെല്ലായിരുന്നു. തുടര്‍ന്ന് 2020-21 കാലഘട്ടത്തില്‍ 10 ഏക്കറില്‍ നിന്ന് 18 ടണ്‍ നെല്ലും ലക്ഷ്‌മണന്‍ ഉത്‌പാദിപ്പിച്ചു.
ഒക്‌ടോബര്‍-ജനുവരി മാസങ്ങളിലായി നടത്തുന്ന രണ്ടാം വിളയാണ് പ്രധാനമായും ലക്ഷ്‌മണന്‍ കൃഷി ചെയ്യുന്നത്. ഉമ, പൗർണമി എന്നീ നെല്ലിനങ്ങളാണ് അവിടെ കൃഷി ചെയ്യുന്നത്. വിത്തിടുന്നതിലും കള പറിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്‍പ്പടെ നല്ല ശ്രദ്ധ പുലര്‍ത്തിയാല്‍ നെല്‍കൃഷി നല്ല വരുമാന മാര്‍ഗമാണെന്ന് ലക്ഷ്‌മണന്‍റെ അഭിപ്രായം.