ETV Bharat / state

Kannur Apparel Private Ltd Against Israel ഇസ്രയേല്‍ പൊലീസിന് യൂണിഫോം തുന്നുന്ന കണ്ണൂരിലെ മരിയന്‍ അപ്പാരലിന് ചിലത് പറയാനുണ്ട്... - kerala news updates

Israel Police Uniform: യുദ്ധം അവസാനിപ്പിക്കും വരെ ഇസ്രയേല്‍ പൊലീസ് യൂണിഫോമിന്‍റെ പുതിയ ഓര്‍ഡര്‍ സ്വീകരിക്കില്ലെന്ന് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍. . നല്‍കിയ ഓര്‍ഡറുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ഇത് മാനുഷികതയിലൂന്നിയ തീരുമാനമെന്ന് എംഡി തോമസ് ഓലിക്കല്‍.

Uniform  ഇസ്രയേലിനെതിരെ കണ്ണൂരിലെ മരിയന്‍ അപ്പാരല്‍  മരിയന്‍ അപ്പാരല്‍  ഇസ്രയേല്‍ ഹമാസ് ആക്രമണം  Kannur Apparel Private Ltd Against Israel  ഇസ്രയേല്‍ പലസ്‌തീന്‍  kerala news updates  latest news in kerala
Kannur Apparel Private Ltd Against Israel
author img

By ETV Bharat Kerala Team

Published : Oct 19, 2023, 9:14 PM IST

ഇസ്രയേലിനെതിരെ തീരുമാനം കടുപ്പിച്ച് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍

കണ്ണൂർ: ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷത്തില്‍ ഇരു ചേരികളുടേയും പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍. ഇരു രാജ്യങ്ങളുടെയും നിലപാടുകളുടെ ന്യായാന്യായങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും കേരളത്തില്‍ സജീവമാണ്. എന്നാല്‍ അതിനിടയില്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് കണ്ണൂരിലെ കൂത്തുപറമ്പില്‍ പ്രവർത്തിക്കുന്ന ഒരു വസ്ത്ര നിര്‍മാണ യൂണിറ്റ്.

ഇതാണ് തീരുമാനം: വെറും വസ്ത്ര നിര്‍മാണ യൂണിറ്റ് എന്ന് പറഞ്ഞാല്‍ മതിയാവില്ല. ഇസ്രയേല്‍ പൊലീസിന് യൂണിഫോം നിര്‍മ്മിച്ച് നല്‍കുന്ന മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബിസിനസ് താല്‍പ്പര്യത്തിനപ്പുറം മാനുഷികത ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം കൈക്കൊണ്ടത്. യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലിന് വേണ്ടി പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ലെന്നതാണ് തീരുമാനം. കഴിഞ്ഞ 8 വർഷമായി ഇസ്രയേൽ സുരക്ഷ സേനക്ക് വേണ്ടി വസ്ത്രമൊരുക്കുന്നത് മരിയൻ അപ്പാരൽ യൂണിറ്റിലെ നൂറുകണക്കിന് തയ്യൽക്കാരാണ്.

സേനയുടെ സുന്ദരമായ നീളൻ കൈയുള്ള ഇളം നീല യൂണിഫോം ഷർട്ടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള വ്യവസായിയായ തോമസ് ഓലിക്കലാണ്. പരിശീലനം ലഭിച്ച 1500-ലധികം ജീവനക്കാരുള്ള വസ്ത്ര നിര്‍മാണ യൂണിറ്റ് കൂടിയാണ് കണ്ണൂരിലെ ഈ സംരംഭം. കണ്ണൂരിലെ പരമ്പരാഗത ബീഡി നിർമാണ മേഖലയുടെ തകർച്ചയെ തുടർന്ന് തൊഴിലില്ലാത്തവരായി മാറിയ തദ്ദേശവാസികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരിൽ അപ്പാരൽ യൂണിറ്റ് ആരംഭിക്കുന്നത്.

യൂണിഫോം നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയവരാണെന്ന് മനസിലാക്കിയ ഇസ്രയേൽ പൊലീസ് കണ്ണൂരിലെ കമ്പനിയെ സമീപിക്കുകയായിരുന്നു. അവരുടെ പ്രതിനിധികൾ മുംബൈയിലെത്തി ആദ്യ ഘട്ട പരിശോധനകൾ നടത്തി. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ, ഡിസൈനർമാർ, ക്വാളിറ്റി കൺട്രോളർ എന്നിവരോടൊപ്പം ഫാക്‌ടറി സന്ദർശിച്ചു. ഏകദേശം 10 ദിവസത്തോളം സന്ദർശിച്ച ശേഷമാണ് വസ്ത്രം നിർമ്മിക്കാൻ അനുമതി നൽകുന്നത്. ഇസ്രയേൽ ഉദ്യോഗസ്ഥർ പൂർണതയെ കുറിച്ച് നിഷ്‌കര്‍ഷയുള്ളവരാണെന്നും സ്റ്റോക്ക് തികച്ചും അനുയോജ്യമാണെങ്കിൽ മാത്രമെ അവര്‍ സ്വീകരിക്കുകയുള്ളൂവെന്നും എംഡിയായ തോമസ് ഓലിക്കൽ പറയുന്നു.

ഡബിൾ പോക്കറ്റ് ഉള്ള ഷർട്ടുകള്‍ തയ്ച്ച് സ്ലീവുകളിൽ ട്രേഡ്‌മാർക്ക് ചിഹ്നങ്ങൾ രൂപകൽപ്പന ചെയ്‌ത് ഘടിപ്പിച്ച ശേഷമാണ് ഇവിടെ നിന്നും കയറ്റി അയക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷവും ഇസ്രയേൽ പൊലീസ് കമ്പനിയുമായി ബന്ധപ്പെടുകയും കൂടുതൽ യൂണിഫോമുകൾക്കായി അധിക ഓർഡറുകൾ നൽകുകയും ചെയ്‌തു.

" യുദ്ധം വിപണിയെ അധികം ബാധിച്ചിട്ടില്ല. പക്ഷേ മാനുഷികതയിലൂന്നി ഞങ്ങള്‍ ഒരു തീരുമാനമെടുക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന്. നിലവിലുള്ള ഓര്‍ഡറുകള്‍ പ്രകാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കി നല്‍കും. ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണം അംഗീകരിക്കനാവാത്തതാണ്. അതേ പോലെ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയും വിനാശകരമായിരുന്നു. സമാധാനം പുലരണമെന്ന് തന്നെ ഞങ്ങളും ആഗ്രഹിരക്കുന്നു " എം ഡി പറഞ്ഞു.

വർഷംതോറും ഒരു ലക്ഷം യൂണിഫോം ഷർട്ടുകൾ ഇസ്രയേലിലേക്ക് വിതരണം ചെയ്യുന്ന കമ്പനി കൂടിയാണിത്. ഇസ്രയേൽ പോലെയുള്ള ഒരു ഉയർന്ന ക്ലാസ് പൊലീസ് സേനയ്ക്ക് ഞങ്ങൾ യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നുവെന്നത് ഞങ്ങൾക്ക് അഭിമാനകരമാണെന്ന് തോമസ് ഓലിക്കൽ പറയുന്നു. 2006 ൽ സർക്കാർ ഉടമസ്ഥതയിലുള്ള കിൻഫ്ര പാർക്കിൽ ആരംഭിച്ച കമ്പനി, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, ആരോഗ്യ സേവന പ്രവർത്തകർ എന്നിവരുടെ യൂണിഫോമിൽ വൈദഗ്‌ധ്യം നേടിയിട്ടുണ്ട്. സ്‌കൂൾ യൂണിഫോം, സൂപ്പർമാർക്കറ്റ് ജീവനക്കാർക്കുള്ള വസ്ത്രങ്ങൾ, ഡോക്‌ടർമാരുടെ കോട്ടുകൾ, കവറുകൾ, കോർപ്പറേറ്റ് വസ്ത്രങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നും വിതരണം ചെയ്യുന്നു. ഫിലിപ്പൈൻ ആർമിക്ക് വേണ്ടിയും കുവൈറ്റ് പട്ടാളത്തിന് വേണ്ടിയും ഇവിടെ യൂണിഫോം നിര്‍മ്മിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.