കണ്ണൂര്‍: പ്രവർത്തനം തുടങ്ങി ആറുമാസം പിന്നിടുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന. പ്രവര്‍ത്തനം തുടങ്ങിയ ആദ്യ മാസമായ ഡിസംബറില്‍ വെറും 31,264 മാത്രമായിരുന്നു യാത്രക്കാരുടെ എണ്ണം. എന്നാല്‍ ഏപ്രിലിലെ കണക്കനുസരിച്ച് ഇത് 1,41,372 ആയി ഉയര്‍ന്നു. 235 സര്‍വ്വീസുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1250 സര്‍വ്വീസുകളാണ് നടത്തുന്നത്.
ആഭ്യന്തരയാത്രക്കാരാണ് വിമാനത്താവളത്തെ കൂടുതലായും ആശ്രയിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ യാത്രചെയ്ത 1,41,372 യാത്രക്കാരില്‍ 81,036 പേരും ആഭ്യന്തരയാത്രക്കാരായിരുന്നു. 853 ആഭ്യന്തരസർവീസുകള്‍ക്കും 366 അന്താരാഷ്ട്രസർവീസുകള്‍ക്കുമാണ് കണ്ണൂര്‍ വിമാനത്താവളം കഴിഞ്ഞമാസം സാക്ഷിയായത്.
ഏപ്രില്‍ മാസം മുതലാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായത്. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 130 ആഭ്യന്തര സര്‍വ്വീസുകളും 91 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് ഇവിടെ ഉണ്ടായിരുന്നത് മാര്‍ച്ചില്‍ ഇത് 558 ആഭ്യന്തരസർവീസും 249 അന്താരാഷ്ട്രസർവീസുമായി ഉയര്‍ന്നു. നിലവില്‍ സര്‍വ്വീസുകളുടെ എണ്ണം 1250 ആയി വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാർച്ചിൽ 83,572 യാത്രക്കാരുണ്ടായിരുന്നതാണ് ഏപ്രിലിൽ ഒന്നരലക്ഷത്തോളമായി ഉയര്‍ന്നു. എയർഇന്ത്യയടക്കം കൂടുതൽ കമ്പനികൾ വന്നതും പല സ്ഥലങ്ങളിലേക്കും അധികസർവീസുകൾ തുടങ്ങിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ കമ്പനികൾ അന്താരാഷ്ട്ര സർവീസുകളുൾപ്പെടെ കൂടുതൽ സർവീസുകൾക്ക് കണ്ണൂര്‍ വിമാനത്താവളം തയ്യാറെടുക്കുകയാണ്.