കണ്ണൂർ: ജില്ലയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 3667 ആയി. ഇന്ന് 99 പേർക്ക് രോഗം ഭേദമായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 2664 ആയി. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 36 പേര്‍ മരണപ്പെട്ടു. 967 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 11,468 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 155 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 13 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ 403 പേരും വീടുകളില്‍ 10561 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 67605 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67221 എണ്ണത്തിന്‍റെ ഫലം വന്നു. 384 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.