ETV Bharat / state

എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനവുമായി കെ സുധാകരൻ - kannur

മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന് കെ സുധാകരൻ.

എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനവുമായി കെ സുധാകരൻ
author img

By

Published : Jun 5, 2019, 12:24 PM IST

Updated : Jun 5, 2019, 1:55 PM IST

കണ്ണൂർ: മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ വിമർശിച്ച് കെ സുധാകരൻ എംപി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്നും ബിജെപിക്കാർ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

വിമർശനവുമായി കെ സുധാകരൻ

സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താൻ വാക്ക് നൽകിയിരുന്നു. ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വർഷത്തിന് ശേഷമുള്ള അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ രണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്‍റെ നിർദ്ദേശ പ്രകാരമാണ്. വി എം സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും ഏകനായാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് വന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Intro:Body:

സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു എന്ന് കെ.സുധാകരൻ. ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണ്. കണ്ണുർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വർഷത്തിന് ശേഷമുള്ള അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു. രണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരമാണ്. വി എം സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും ഏകനായാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് വന്നതെന്നും സുധാകരൻ പറഞ്ഞു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്നും ബിജെപിക്കാർ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ലെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Conclusion:
Last Updated : Jun 5, 2019, 1:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.