ETV Bharat / state

താനൂരിലേത് രഹസ്യ സന്ദര്‍ശനമായിരുന്നില്ല, പ്രതിപക്ഷം വേട്ടയാടുന്നുന്നുവെന്ന് പി. ജയരാജന്‍

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷനേതാവും ഉപനേതാവും നടത്തിയതെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു

താനൂരിലേത് രഹസ്യ സന്ദര്‍ശനമായിരുന്നില്ല : പി ജയരാജന്‍
author img

By

Published : Oct 29, 2019, 7:06 PM IST

കണ്ണൂര്‍: താനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണം നടത്തിയവർക്ക് മറുപടിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ രംഗത്ത്. താനൂരില്‍ പോയത് രഹസ്യമായല്ലന്നും കൊലപാതകവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം വേട്ടയാടലുകളുടെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷനേതാവും ഉപനേതാവും നടത്തിയതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

തന്‍റെ അസാന്നിധ്യത്തില്‍ തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും സഭയില്‍ നടത്തിയത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർഎസ്എസ് ശൈലിയിൽ തന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്‍റെ അടിസ്ഥാനം എന്താണെന്നും ജയരാജന്‍ ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജയരാജന്‍ ചോദിച്ചു.

കണ്ണൂര്‍: താനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണം നടത്തിയവർക്ക് മറുപടിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ രംഗത്ത്. താനൂരില്‍ പോയത് രഹസ്യമായല്ലന്നും കൊലപാതകവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം വേട്ടയാടലുകളുടെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷനേതാവും ഉപനേതാവും നടത്തിയതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

തന്‍റെ അസാന്നിധ്യത്തില്‍ തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും സഭയില്‍ നടത്തിയത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർഎസ്എസ് ശൈലിയിൽ തന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്‍റെ അടിസ്ഥാനം എന്താണെന്നും ജയരാജന്‍ ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജയരാജന്‍ ചോദിച്ചു.

Intro:താനൂർ സംഭവത്തിൽ ആരോപണം നടത്തിയവർക്ക് മറുപടിയുമായി പി. ജയരാജൻ രംഗത്ത്. താനൂരിൽ പോയത് രഹസ്യമായല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ വ്യക്കമാക്കി. കൊലപാതകവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം വേട്ടയാടലുകളുടെ ഭാഗമെന്നും ജയരാജൻ. നിയമസഭയിൽ തന്റെ പേര് പരാമർശിച്ചത് ദൗർഭാഗ്യകരമാണ്. ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷനേതാവും ഉപനേതാവും നടത്തിയതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാൻ. എൻറെ അസാന്നിധ്യത്തിൽ എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർ എസ് എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണെന്നും പി. ജയരാജൻ ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണെന്നും ഫേയ്സ്ബുക്കിൽ കുറിപ്പിലൂടെ ജയരാജൻ ചോദിച്ചു.

....

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
......

ആർഎസ്എസ് നടത്തുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് മുസ്ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയിൽ എനിക്ക് എതിരായി നടത്തിയ പരാമർശം. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദർശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എൻറെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം സന്ദർശിച്ചതിൽ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാർട്ടി സഖാക്കളുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോൾ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവർത്തകർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരിൽ ഞാൻ ഇല്ല. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിൻറെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല. നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാൻ. എൻറെ അസാന്നിധ്യത്തിൽ എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർ എസ് എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്? ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്? ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു.Body:താനൂർ സംഭവത്തിൽ ആരോപണം നടത്തിയവർക്ക് മറുപടിയുമായി പി. ജയരാജൻ രംഗത്ത്. താനൂരിൽ പോയത് രഹസ്യമായല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ വ്യക്കമാക്കി. കൊലപാതകവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം വേട്ടയാടലുകളുടെ ഭാഗമെന്നും ജയരാജൻ. നിയമസഭയിൽ തന്റെ പേര് പരാമർശിച്ചത് ദൗർഭാഗ്യകരമാണ്. ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷനേതാവും ഉപനേതാവും നടത്തിയതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാൻ. എൻറെ അസാന്നിധ്യത്തിൽ എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർ എസ് എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണെന്നും പി. ജയരാജൻ ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണെന്നും ഫേയ്സ്ബുക്കിൽ കുറിപ്പിലൂടെ ജയരാജൻ ചോദിച്ചു.

....

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
......

ആർഎസ്എസ് നടത്തുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് മുസ്ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയിൽ എനിക്ക് എതിരായി നടത്തിയ പരാമർശം. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദർശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എൻറെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം സന്ദർശിച്ചതിൽ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാർട്ടി സഖാക്കളുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോൾ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവർത്തകർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരിൽ ഞാൻ ഇല്ല. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിൻറെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല. നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാൻ. എൻറെ അസാന്നിധ്യത്തിൽ എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർ എസ് എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്? ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്? ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.