കണ്ണൂർ: കെവിൻ വധക്കേസ് പ്രതിയെ ജയിലിനുള്ളിൽ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ജയിൽ ഡിഐജിയാണ് അന്വേഷണം നടത്തുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ഋഷിരാജ് സിംഗ് കണ്ണൂരില്‍ പറഞ്ഞു.
കെവിൻ വധക്കേസിലെ ഒമ്പതാം പ്രതി ടിറ്റു ജെറോമിന് ജയിലിൽ മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആവിശ്യപ്പെട്ടതനുസരിച്ച് ജില്ലാ ജഡ്‌ജിയും ഡി.എം.ഒയും പൂജപ്പുര സെൻട്രൽ ജയിലിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ടിറ്റു ജെറോമിന് ഗുരുതര പരിക്ക് ഉണ്ടന്ന് ജില്ലാ ജഡ്‌ജി ഹൈകോടതിയെ അറിയിച്ചിരുന്നു. വിദഗ്‌ധ ചികിത്സയ്ക്കായി പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്‌ച കോടതി വീണ്ടും പരിഗണിക്കും.