കണ്ണൂർ: പയ്യന്നൂർ രാമന്തിളിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി റഷീദിനെയാണ് പയ്യന്നൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് ഇയാൾ അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ജൂൺ 2 നാണ് റഷീദിന്റെ ഭാര്യ ഷമീല ആത്മഹത്യ ചെയ്തത്. ഷമീലയുടെ ആത്മഹത്യക്കുറിപ്പിൽ റഷീദിന്റെ പേരുണ്ടായിരുന്നു. ഇതിന് പിന്നാലെ റഷീദ് ഒളിവിൽ പോവുകയായിരുന്നു.
ALSO READ: സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ.സുരേന്ദ്രന്
ഭർതൃപീഡനത്തെ തുടർന്നാണ് ഷമീല ആത്മഹത്യ ചെയ്തിരുന്നതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. റഷീദ് നിരന്തരം പണം ആവശ്യപ്പെട്ട് മർദിച്ചിരുന്നതായും കുടുംബം പരാതിപ്പെട്ടിരുന്നു.
ALSO READ: കയറ്റങ്ങളും വളവുകളുമില്ലാത്ത മൂന്നാര്‍ യാത്ര; പഴയ രാജപാത തുറക്കണമെന്ന് ആവശ്യം
ഇതിനെ തുടർന്ന് ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. ഗർഹിക പീഡനം, ആസ്വഭാവിക മരണം എന്നീ വകുപ്പുകൾ ചേർത്താണ് റഷീദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.