ETV Bharat / state

നെറ്റിപ്പട്ടങ്ങൾക്ക് പിന്നിലെ വളകിലുക്കം; അജിതയുടെ കൈകളില്‍ നെറ്റിപ്പട്ട സൗന്ദര്യം - house wife ajitha

ഓരോ ചന്ദ്രക്കലയുടേയും അർഥവും എണ്ണവും മാറാതെ സൗന്ദര്യം നിറയുന്ന നെറ്റിപ്പട്ടങ്ങൾ നിർമിക്കുന്ന ഒരു വീട്ടമ്മയുണ്ട് കണ്ണൂരില്‍. കണ്ണപുരം ചുണ്ടയിലെ അജിത പുഞ്ചാൽ  മ്യൂറൽ പെയിന്‍റിങ് പഠന സമയത്താണ് അടുത്ത സുഹൃത്തിൽ നിന്നും നെറ്റിപ്പട്ട നിർമാണം സ്വായത്തമാക്കിയത്.

നെറ്റിപ്പട്ട നിർമാണം  അജിത പുഞ്ചാല്‍  caparison making  house wife ajitha  netipattam
നെറ്റിപ്പട്ടം നിർമാണത്തിലൂടെ ശ്രദ്ധേയയായി അജിതയെന്ന വീട്ടമ്മ
author img

By

Published : Jan 9, 2020, 5:37 PM IST

Updated : Jan 9, 2020, 7:26 PM IST

കണ്ണൂർ: ഉത്സവങ്ങൾക്ക് കരിവീരൻമാർ എഴുന്നള്ളുമ്പോൾ ഏത് പൂരപ്രേമിയും ഒരു നിമിഷം അത്ഭുതത്തോടെ നോക്കി നിന്നു പോകും. കരിവീരൻമാർക്ക് സൗന്ദര്യവും പ്രൗഢിയും പകർന്നു നല്‍കുന്നതില്‍ സ്വർണവർണത്തിലുള്ള നെറ്റിപ്പട്ടങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. ഇപ്പോൾ ആനകൾക്ക് മാത്രമല്ല, വീടുകളില്‍ അലങ്കാര വസ്തുവായും നെറ്റിപ്പട്ടങ്ങൾ തിളങ്ങിനില്‍ക്കാറുണ്ട്. ഇത്ര മനോഹരമായി എങ്ങനെയാണ് ചന്ദ്രക്കലയും കുമിളയും ചേർത്ത് നെറ്റിപ്പട്ടം നിർമിക്കുക എന്ന് ആസ്വാദകർ പലപ്പോഴും ഓർത്തുപോകാറുണ്ട്. ഓരോ ചന്ദ്രക്കലയുടേയും അർഥവും എണ്ണവും മാറാതെ സൗന്ദര്യം നിറയുന്ന നെറ്റിപ്പട്ടങ്ങൾ നിർമിക്കുന്ന ഒരു വീട്ടമ്മയുണ്ട് കണ്ണൂരില്‍. കണ്ണപുരം ചുണ്ടയിലെ അജിത പുഞ്ചാൽ മ്യൂറൽ പെയിന്‍റിങ് പഠന സമയത്താണ് അടുത്ത സുഹൃത്തിൽ നിന്നും നെറ്റിപ്പട്ട നിർമാണം സ്വായത്തമാക്കിയത്.

നെറ്റിപ്പട്ടങ്ങൾക്ക് പിന്നിലെ വളകിലുക്കം; അജിതയുടെ കൈകളില്‍ നെറ്റിപ്പട്ട സൗന്ദര്യം
ലാബ് ടെക്‌നീഷ്യൻ ആയ അജിത ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് നെറ്റിപ്പട്ടങ്ങൾ നിർമിച്ചു തുടങ്ങിയത്. വീടുകളിലേക്കും ഷോപ്പുകളിലേക്കുമുള്ള നെറ്റിപ്പട്ടങ്ങൾക്ക് ചെയ്ത് തീർക്കാൻ പറ്റാത്ത അത്ര ഓർഡറുകൾ ഇപ്പോൾ ഉണ്ടെന്ന് അജിത പറയുന്നു. നെറ്റിപ്പട്ട നിർമാണത്തിനുള്ള ആവശ്യ വസ്തുക്കൾ പൂരങ്ങളുടെയും നെറ്റിപ്പട്ടങ്ങളുടെയും നാടായ തൃശൂരിൽ നിന്നാണ് എത്തിക്കുന്നത്. 500 മുതൽ 5000 രൂപ വിലവരുന്ന നെറ്റിപ്പട്ടങ്ങളാണ് നിർമിച്ചു നൽകുന്നത്. ചെറിയ നെറ്റിപ്പട്ടങ്ങൾ ഒരു ദിവസം കൊണ്ടും വലുത് നാല് മുതൽ ഏഴ്‌ ദിവസങ്ങൾ എടുത്തുമാണ് പൂർത്തിയാക്കുന്നത്. ഭർത്താവ് അനിൽകുമാറും അമ്മ ദേവിയും മക്കളായ നന്ദയും നവീനും അടങ്ങുന്ന കുടുംബത്തിന്‍റെ പിന്തുണയാണ് ഈ വീട്ടമ്മയുടെ കരുത്ത്.

Intro:ntro
പൂരപ്പറമ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും കണ്ണ് ആദ്യം ഉടക്കുക ഗജവീരനിലായിരിക്കും. ആനകളെ എന്നതുപോലെതന്നെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന മറ്റൊന്നാണ് കൊമ്പന്റെ മസ്തകത്തില്‍ ചേര്‍ന്ന് കിടക്കുന്ന നെറ്റിപ്പട്ടങ്ങള്‍. സ്വർണ നിറമുള്ള വർണാഭമായ നെറ്റിപ്പട്ടങ്ങൾ നിർമിച്ച് ശ്രദ്ധേയയാവുകയാണ് കണ്ണപുരം ചുണ്ടയിലെ അജിത പുഞ്ചാൽ എന്ന വീട്ടമ്മ.
Body:
Vo
സ്വര്‍ണ വര്‍ണമുള്ള, ഘടിപ്പിച്ചിരിക്കുന്ന ഓരോ ചന്ദ്രക്കലക്കും കുമിളകളും അര്‍ത്ഥങ്ങളും എണ്ണവുമുള്ള നെറ്റിപ്പട്ടങ്ങള്‍ ആരെയും ഒന്ന് കൊതിപ്പിക്കും. നെറ്റിപ്പട്ടം ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ളവര്‍ അതിന്റെ ഭംഗി ആസ്വദിക്കാതെയിരിക്കില്ല. അങ്ങനെയാണ് വീടുകളില്‍ നെറ്റിപ്പട്ടങ്ങള്‍ ഒരു അലങ്കാരവസ്തുവായി ഇടം പിടിക്കുന്നത്. നെറ്റിപ്പട്ടനിർമാണം സ്ത്രീ സംരഭകർക്ക് ഏറെ ഗുണപ്രദമായ ഒന്നാണെന്നതന്നെ പറയാം. ഇതിന്റെ സൗന്ദര്യമെന്നതുപോലെ തന്നെ വിപണിയിൽ നല്ല വിലലഭിക്കാവുന്ന ഒന്നുതന്നെയാണ് നെറ്റിപ്പട്ടങ്ങൾ. പയ്യന്നുരിൽ മ്യൂറൽ പെയിന്റിംഗ് പഠനസമയത്താണ് നെറ്റിപ്പട്ടനിർമാണം അടുത്ത സുഹൃത്തിൽനിന്നും സ്വായക്തമാക്കിയത്. ലാബ് ടെക്‌നീഷൻ ആയി ജോലി ചെയ്യുന്ന അനിത ആ ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് നെറ്റിപ്പട്ടങ്ങൾ നിർമിച്ചുതുടങ്ങിയത്. വീടുകളിലേക്കും ഷോപ്പുകളിലേക്കുമുള്ള നെറ്റിപ്പട്ടങ്ങൾക്കുള്ള ചെയ്ത് തീർക്കാൻ പറ്റാത്ത അത്ര ഓർഡറുകൾ ഇപ്പോൾ ഉണ്ടെന്നും അജിത പറയുന്നു.
Byte

നെറ്റിപ്പട്ട നിർമാണത്തിനുള്ള ആവശ്യവസ്തുക്കൾ പൂരങ്ങളുടെയും നെറ്റിപ്പട്ടങ്ങളുടെയും നാടായ തൃശ്ശൂരിൽ നിന്നുമാണ് എത്തിക്കുന്നത്. 500 മുതൽ 5000 രൂപ വിലവരുന്ന നെറ്റിപ്പട്ടങ്ങളാണ് ആവശ്യക്കാർക്ക് നിർമിച്ചു നൽകുന്നത്. ചെറിയ നെറ്റിപ്പട്ടങ്ങൾ ഒരു ദിവസം കൊണ്ടും വലുത് 4 മുതൽ ഏഴ്‌ ദിവസങ്ങൾ വരെ പൂർത്തിയാവാൻ എടുക്കാറുണ്ട്. ഭർത്താവ് അനിൽകുമാറും 'അമ്മ ദേവിയും മക്കളായ നന്ദയും നവീനും കുടുംബക്കാരുടെയും സപ്പോർട്ടുമാണ് ഈ വീട്ടമ്മയുടെ കരുത്ത്.
. Conclusion:
Last Updated : Jan 9, 2020, 7:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.