കണ്ണൂർ:മദ്യാസക്തിയെ തുടർന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചയാൾ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടി. മട്ടന്നൂർ കോളാരി സ്വദേശി സുരേഷ് ബാബു (45)ആണ് തലശേരി ജനറൽ ആശുപത്രി മെഡിക്കൽ വാർഡിൽ നിന്നും താഴേക്ക് ചാടിയത്.
ആത്മഹത്യാ ശ്രമത്തിനിടയിൽ തലക്കും കൈകാലുകൾക്കും പരിക്കേറ്റ സുരേഷ് ബാബുവിനെ അഗ്നിശമന സേനയുടെ സഹായത്തോടെ ആശുപത്രിയിലാക്കി. പരിക്ക് സാരമുള്ളതല്ല. ലോക്‌ഡൗണിനെ തുടർന്ന് മദ്യശാലകൾ തുറക്കാത്ത സാഹചര്യത്തിൽ മദ്യപാന ശീലമുള്ള ഇയാൾ പ്രയാസത്തിലായി. ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് കഴിഞ്ഞ ദിവസം ചികിത്സക്കായി തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചതായിരുന്നു.