കണ്ണൂർ: കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടത്ത് ഉഗ്രസ്ഫോടകശേഷിയുള്ള നാല് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എസ്. ഐ സ്‌മിതേഷും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്.
കിണറ്റിനടുത്തുള്ള ഫ്ലക്സ് ബോർഡിന് പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. കസ്റ്റഡിയിൽ എടുത്ത ബോംബുകൾ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ നിർവീര്യമാക്കി. കണ്ടെടുത്ത ബോംബുകൾ അടുത്ത കാലത്തായി നിർമ്മിച്ചതാണെന്നും ഉഗ്രസ്ഫോടകശേഷി ഉള്ളവയാണെന്നും പൊലീസ് പറഞ്ഞു.