ETV Bharat / state

ഹവാല പണം കവര്‍ന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസവും പാനൂര്‍ മേഖലയിൽ നിന്ന് 17 ലക്ഷം രൂപയുടെ കുഴൽപണം കവർന്നിരുന്നു.

Havala money laundering team arrested  ഹവാല പണം കവര്‍ന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു  പാനൂര്‍  എട്ട് ലക്ഷം രൂപയുടെ ഹവാല പണം  കണ്ണൂര്‍ ലേറ്റസ്റ്റ്
ഹവാല പണം കവര്‍ന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
author img

By

Published : Dec 4, 2019, 5:27 PM IST

കണ്ണൂര്‍: എട്ട് ലക്ഷം രൂപയുടെ ഹവാല പണം കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ മുത്താറിപ്പീടിക സ്വദേശികളായ ചെക്കിനാണ്ടി വീട്ടിൽ ജുബീഷ് (22), കൃഷ്ണാലയത്തിൽ ഷനിൽ (21), ബൈത്തുൽസയ്‌നയിലെ ഷിനോസ് എം.പി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എസ്.ഐമാരായ ടി.പി ശ്രീജിത്ത്, കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൊകേരി സ്വദേശി ലത്തീഫ് എന്ന യുവാവിനെ തടഞ്ഞ് നിർത്തിയാണ് സംഘം പണം കവർന്നത്. ഹവാല പണമായതിനാൽ പരാതി നൽകില്ലെന്നാണ് പ്രതികൾ കരുതിയത്. ഈ പണം ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍പോയി ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പാനൂർ മേഖലയിൽ ഹവാല പണം തട്ടുന്ന നിരവധി സംഘങ്ങൾ തഴച്ച് വളരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡിവൈ എസ്.പി കെ.വി വേണുഗോപാലിന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഈ കേസില്‍ ഇനിയും നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Intro:8 ലക്ഷ രൂപയുടെ ഹവാല പണം കവർന്ന കേസിൽ 3പേരെ തലശ്ശേരിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം പാനൂർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാനൂർ മുത്താറിപ്പീടിക സ്വദേശികളായ ചെക്കിനാണ്ടി വീട്ടിൽ ജുബീഷ് (22), കൃഷ്ണാലയത്തിൽഷനിൽ (21), ബൈത്തുൽസയ്നയിലെ ഷിനോസ് എം.പി (25) എന്നിവരെയാണ് എസ്.ഐമാരായ ടി.പി ശ്രീജിത്ത്, കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.4 പേർ കൂടി ഈ കേസിൽ പിടിയിലാകാനുണ്ട്. കഴിഞ്ഞ ദിവസമാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൊകെരി സ്വദേശി ലത്തീഫ് എന്ന യുവാവിനെ തടഞ്ഞ് നിർത്തി പണം കവർന്നത്. കവർന്ന പണം പ്രതികളിൽ നിന്ന് കണ്ടെടുത്തു. ഇത്തരത്തിൽ കവരുന്ന ഹവാല പണം വീതം വെച്ച ശേഷം ബാഗ്ലൂർ പോലുള്ള നഗരങ്ങളിൽ ചെന്ന് ആർഭാട ജീവിതം നയിക്കുയാണ് പ്രതികൾ ചെയ്യുന്നത്. ഹവാല പണമായതിനാൽ പരാതി നൽകില്ലെന്നാണ് പ്രതികൾ കരുതിയിരുന്നത്.പാനൂർ മേഖലയിൽ ഹവാല പണം തട്ടുന്ന നിരവധി സംഘങ്ങൾ തഴച്ച് വളരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് ഇത്തരം സംഘങ്ങളെ മുളയിലെനുള്ളി കളയുമെന്നും പോലീസ് കർശ്ശന നിലപാട് സ്വീകരിക്കുമെന്നും ഡി.വൈഎസ്.പി.കെ.വി വേണുഗോപാൽ പറഞ്ഞു.byte.
കഴിഞ്ഞ ദിവസം പാനൂർ മേഖലയിൽ നിന്ന് 17 ലക്ഷം രൂപയുടെ കുഴൽപണം കവർന്നിരുന്നു.ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_04_4.12.19_Robery_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.