ETV Bharat / state

Gun smuggling case | ചരടുവലിച്ചത് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ചെന്ന് സൂചന ; ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും - കണ്ണൂരില്‍ കോണ്‍ഗ്രസ് സിപിഎം പോര്

കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ടിപി കേസ് പ്രതി കര്‍ണാടക പൊലീസിന്‍റെ പിടിയിലായതോടെയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് - സിപിഎം വാക്‌പോര് ശക്തമായത്

Etv Bharat
Etv Bharat
author img

By

Published : Jun 16, 2023, 4:00 PM IST

മാര്‍ട്ടിന്‍ ജോര്‍ജും എംവി ജയരാജനും സംസാരിക്കുന്നു

കണ്ണൂർ : കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ച കേസില്‍, ചരടുവലിച്ചത് കണ്ണൂർ സെൻട്രൽ ജയിലിൽവച്ചെന്ന് സൂചന. ഈ കേസില്‍, ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടികെ രജീഷിനെ ബെംഗളൂരു കബൻ പാർക്ക് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ, ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ വീണ്ടും സെൻട്രൽ ജയില്‍ അധികൃതർക്ക് തലവേദനയാവുകയാണ്.

രജീഷിന്‍റെ നിർദേശപ്രകാരമാണ് തോക്ക് കടത്തുന്നതെന്ന്, ഇതേ കേസിൽ പിടിയിലായ നീരജ് ജോസഫ് മൊഴി നല്‍കിയിരുന്നു. നീരജിന്‍റെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ല, മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ വച്ചാണ് ബെംഗളൂരു പൊലീസിന്‍റെ നീക്കമെന്നും സൂചനയുണ്ട്. ജയിലിൽ വച്ചാണോ പരോളില്‍ ഇറങ്ങിയപ്പോഴാണോ ടികെ രജീഷ് ഫോൺ ഉപയോഗിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്.

എന്നാൽ, ടിപി കേസ് പ്രതികൾ സെൻട്രൽ ജയിലിനകത്ത് ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നതാണ്. സ്വർണക്കടത്ത് സംഘത്തെ ആക്രമിച്ച് തട്ടിപ്പറിക്കുന്നതടക്കമുള്ള നീക്കങ്ങളുടെ ഗൂഢാലോചന ജയിലിനകത്തായിരുന്നു ഇവർ നടത്തിയത്. ഇക്കാര്യങ്ങളെല്ലാം മൊബൈൽ ഫോൺ വഴിയാണ് ടിപി കേസ് പ്രതികൾ നടത്തുന്നതെന്ന് മുന്‍പ് വ്യക്തമായിരുന്നു. കഴിഞ്ഞ വർഷം ഓട്ടോറിക്ഷയിൽ സെൻട്രൽ ജയിലിലേക്ക് മൂന്ന് കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവവുമുണ്ടായിരുന്നു.

ഇതേത്തുടർന്ന് തുടർച്ചയായ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും നാലുമാസമായി ഇത്തരം പരിശോധനകൾ ജയിലിനകത്ത് കുറവാണ്. തടവുകാർ തമ്മിൽ സംഘർഷം ഉണ്ടാവുമ്പോൾ തെരച്ചില്‍ നടക്കും എന്നല്ലാതെ തുടർച്ചയായ പരിശോധനകൾ നിലച്ച സ്ഥിതിയാണ്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരുടെ അപേക്ഷയെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് ടിപി കേസ് പ്രതികളെ മാറ്റിയിരുന്നു. എന്നാല്‍, ഇവര്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും പല സമയത്തായി കണ്ണൂരിലേക്ക് തിരിച്ചെത്തുകയായിരുന്നു.

നാലാം ബ്ലോക്ക്‌ കയ്യടക്കി ടിപി കേസ് പ്രതികൾ : കണ്ണൂർ സെൻട്രൽ ജയിലിലെ നാലാം ബ്ലോക്കിലാണ് ടിപി കേസിലെ എട്ട് പ്രതികളുള്ളത്. ജയിൽ ഉദ്യോഗസ്ഥർക്ക് കാര്യമായ സ്വാധീനമോ അധികാരമോ ഇല്ലാതെയാണ് ബ്ലോക്കിന്‍റെ പ്രവർത്തനം. പേരിന് മാത്രമാണ് ഇവിടെ പൊലീസ് പരിശോധനകൾ നടത്തുക. എല്ലാം ടിപി കേസ് പ്രതികളുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. ബ്ലോക്കിൽ മറ്റ് തടവുകാർ ഉണ്ടെങ്കിലും അവരെയെല്ലാം ഭരിക്കുന്നത് ടിപി കേസ് പ്രതികളാണ്. ഉദ്യോഗസ്ഥരെ അധികമൊന്നും ഇവിടേക്ക് കടത്തിവിടാറില്ല. ജയിലിലെ മറ്റിടങ്ങളിൽ മൊബൈൽ ഫോൺ, ലഹരി വസ്‌തുക്കൾ തുടങ്ങിയവയ്ക്കായി പരിശോധന നടക്കുമ്പോഴും നാലാം ബ്ലോക്കിൽ ഇവയൊന്നുമില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

വിവാദമുയര്‍ന്നതോടെ രാഷ്ട്രീയ പോര് ശക്തം : ടിപി കേസ് പ്രതികളുടെ ജയിലിലെ അഴിഞ്ഞാട്ടവും ക്രിപ്റ്റോ കറൻസി വിവാദത്തിലെ പാർട്ടി പ്രവർത്തകർക്കതിരെയുള്ള സിപിഎം നടപടിയും ജില്ലയിൽ കോൺഗ്രസ് - സിപിഎം രാഷ്ട്രീയ പോരിന് വഴിതുറന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഭരണ സ്വാധീനം ഉണ്ടെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. എല്ലാ വഴിവിട്ട നീക്കങ്ങൾക്കും സിപിഎം ഭരണകൂടം പിന്തുണ നിൽക്കുകയാണ്. ഗുണ്ട, ക്വട്ടേഷൻ സ്വർണക്കടത്ത് മാഫിയകൾ ജില്ലയിൽ തഴച്ചുവളരുകയാണ്.

കണ്ണൂരിലെ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണ ഇടപാടിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. പെരിങ്ങോം ഏരിയയിൽ കള്ളപ്പണ മാഫിയ ബന്ധത്തിൽ മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പാർട്ടിക്കകത്ത് ഒതുക്കിത്തീർക്കാൻ മാത്രം ലഘുവായ കാര്യമല്ല. കോടികളുടെ കളളപ്പണം വെളുപ്പിക്കാൻ സിപിഎം നേതാക്കൾ ഇടപാട് നടത്തിയെന്നാണ് വാർത്തകൾ പുറത്തുവരുന്നതെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട തർക്കത്തിൽ എൽഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിൻ്റെ മകനെ ക്വട്ടേഷൻ സംഘം വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനെ കേവലമായ അപകടമാക്കി ഒതുക്കുകയാണ് പൊലീസ് ചെയ്‌തത്. എല്ലാ ക്രിമിനലുകൾക്കും സിപിഎം പിന്തുണ നൽകുന്നുവെന്നും മാർട്ടിൻ ആരോപിച്ചു. എന്നാൽ, വ്യക്തികൾ ചെയ്യുന്ന കുറ്റത്തിന് പാർട്ടി ഉത്തരവാദി അല്ലെന്നായിരുന്നു എംവി ജയരാജന്‍റെ മറുപടി.

ക്രിപ്റ്റോ കറൻസി കേസ് - കണ്ണൂർ പാടിയോട്ടുചാലിൽ മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ഒരു ബ്രാഞ്ച് കമ്മിറ്റി അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയത് അച്ചടക്കം ലംഘിച്ചതിനാലാണ്. പാർട്ടിയുടെ ഏത് പ്രവർത്തനത്തിൽ ഉള്ളവരാണെങ്കിലും നടപടി സ്വീകരിക്കും. സത്യസന്ധത പുലർത്തേണ്ട മേഖലയാണ് സാമ്പത്തികമെന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.