ETV Bharat / state

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ; പന്ത്രണ്ട് വയസുകാരിക്ക് തലയ്ക്ക് പരിക്ക്

ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്ക് തലയ്ക്ക് പരിക്കേറ്റു

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്  പന്ത്രണ്ട് വയസുകാരിക്ക് തലയ്ക്ക് പരിക്ക്  മംഗലാപുരം തിരുവനന്തപുരം എക്‌സ്‌പ്രസ്  girl injured in stone pelting train in Kannur  A twelve year old girl suffered a head injury  Stones pelted at train in Kannur  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam news
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്: പന്ത്രണ്ട് വയസുകാരിക്ക് തലയ്ക്ക് പരിക്കേറ്റു
author img

By

Published : Sep 12, 2022, 12:22 PM IST

കണ്ണൂർ : ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരിക്ക്. സെപ്റ്റംബർ 11ന് വൈകിട്ട് അഞ്ച് മണിക്ക് മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്ന് കോട്ടയത്തേയ്ക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്.

എടക്കാട് സ്‌റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. S10 കോച്ചിൽ 49-ാം നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിൽ വച്ച് തന്നെ യാത്രക്കാരനായ ഒരു ഡോക്‌ടർ പ്രാഥമിക ചികിത്സ നൽകി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.