കണ്ണൂര്‍: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി മയ്യഴി സന്ദര്‍ശിച്ചതിന്‍റെ തൊണ്ണൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്നലെ (ജനുവരി 13) ഗാന്ധി സ്‌മൃതി പദയാത്ര നടത്തി. കൗണ്‍സില്‍ ഓഫ് സര്‍വ്വീസ് ഓര്‍ഗനൈസേഷനാണ് ഗാന്ധി സ്‌മൃതി പദയാത്ര സംഘടിപ്പിച്ചത് (Gandhi Smruthi Padayatra held at Mayyazhi). മാഹി സ്റ്റാച്യു ജംഗ്ഷനിലെ ഗാന്ധിജി (Mahatma Gandhi)യുടെ പൂര്‍ണ്ണകായ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് പദയാത്ര ആരംഭിച്ചത്.
മാഹിയിൽ ആരംഭിച്ച പദയാത്ര ഗാന്ധിജിയുടെ പാദസ്‌പര്‍ശം കൊണ്ട് ധന്യമായ പുത്തലം ക്ഷേത്രാങ്കണത്തിലേക്കാണ് എത്തിച്ചേർന്നത്. 1934 ജനുവരി 13 നാണ് ഗാന്ധിജി മയ്യഴി പുത്തലം ക്ഷേത്രം സന്ദര്‍ശിച്ചത് (Commemoration of Mahatma Gandhi's visit to Mayyazhi). അഞ്ച് വര്‍ഷം മുമ്പ് പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായിരുന്ന കെ പി എ റഹിം ഇവിടെ സംസാരിച്ചു കൊണ്ടിരിക്കെ മരണമടയുകയായിരുന്നു. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്‍റെ സ്‌മൃതി ദിനത്തോടൊപ്പം കെ പി എ റഹീമിന്‍റെ അനുസ്‌മരണവും നടന്നു.
പദയാത്ര (Gandhi Smruthi Padayatra)യുടെ ഉദ്‌ഘാടനം പ്രമുഖ ഗാന്ധിയന്‍ സി വി രാജന്‍ പെരിങ്ങാടി നിര്‍വ്വഹിച്ചു. പുത്തലം ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങിൽ കെ പി എ റഹിമിന്‍റെ അഞ്ചാം അനുസ്‌മരണ വാർഷികം രമേഷ് പറമ്പത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. സി എസ് ഒ ചെയര്‍മാന്‍ കെ ഹരീന്ദ്രനാണ് ചടങ്ങിന്‍റെ അദ്ധ്യക്ഷത നിർവഹിച്ചത്. കെ അജിത് കുമാര്‍ , എന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പി കെ രാജേന്ദ്രന്‍ കുമാര്‍, ജെയിംസ് സി ജോസഫ്, കെ എം പവിത്രന്‍, സി അനില്‍കുമാര്‍, കെ രവീന്ദ്രന്‍, കെ രജീഷ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.