ETV Bharat / state

കണ്ണൂർ മെഡിക്കല്‍ കോളജിൽ ഫെബ്രുവരി ഒന്ന് മുതൽ സൗജന്യചികിത്സ: കെ.കെ ശൈലജ - മെഡിക്കല്‍ കോളജ് വികസനം

ഈ വർഷത്തെ ബജറ്റിൽ മെഡിക്കൽ കോളജ് വികസനത്തിന് മാത്രമായി 60 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്‌. നേരത്തെ സമർപ്പിക്കപ്പെട്ട 112 കോടി രൂപയുടെ കിഫ് ബി മാസ്റ്റർ പ്ലാനിന് പുറമെയാണ് ഈ ബജറ്റ് വിഹിതം കൂടി ആവശ്യപ്പെട്ടിരിക്കുന്നത്

Free treatment at Kannur Medical College  Kannur Medical College  pariyaram Medical college  KK Shilaja  LDF  കണ്ണൂർ മെഡിക്കല്‍ കോളജ്  ആരോഗ്യമന്ത്രി  കെ.കെ ശൈലജ  കിഫ്ബി  മെഡിക്കല്‍ കോളജ് വികസനം  ഫെബ്രുവരി ഒന്ന് മുതൽ സൗജന്യചികിത്സ
കണ്ണൂർ മെഡിക്കല്‍ കോളജിൽ ഫെബ്രുവരി ഒന്ന് മുതൽ സൗജന്യചികിത്സ: കെ.കെ ശൈലജ
author img

By

Published : Jan 25, 2020, 6:38 PM IST

Updated : Jan 25, 2020, 7:41 PM IST

കണ്ണൂര്‍: പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ ഫെബ്രുവരി ഒന്ന് മുതൽ സൗജന്യ ചികിത്സ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പുതുതായി ആരംഭിച്ച കാരുണ്യ കമ്യൂണിറ്റി ഫാർമസി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കളമശേരിയിലെ സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ അഞ്ച് വർഷം കൊണ്ടാണ് അവിടെ സർക്കാർ മെഡിക്കൽ കോളജിന്‍റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത്. എന്നാല്‍ കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് ഏറ്റെടുത്ത കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ ഒരു വർഷം തികയും മുമ്പ് തന്നെ മറ്റ് മെഡിക്കല്‍ കോളജുകളിലേതിന് സമാനമായ സൗകര്യം ഒരുക്കി.

കണ്ണൂർ മെഡിക്കല്‍ കോളജിൽ ഫെബ്രുവരി ഒന്ന് മുതൽ സൗജന്യചികിത്സ: കെ.കെ ശൈലജ

കാൽ നൂറ്റാണ്ട് പിന്നിടുന്ന മെഡിക്കൽ കോളജിൽ നിരവധി അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്തു തീർക്കേണ്ടതുണ്ട്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 25 കോടി ഉടന്‍ അനുവദിക്കും. ഇതിനുള്ള തുക കിഫ്ബിയില്‍ നിന്നും ലഭ്യമാക്കും. രോഗിക്ക് ആശ്വാസം പകരുന്ന അന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളും അത്യാവശ്യമാണെന്നന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ മെഡിക്കൽ കോളജ് വികസനത്തിന് മാത്രമായി 60 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്‌. നേരത്തെ സമർപ്പിക്കപ്പെട്ട 112 കോടി രൂപയുടെ കിഫ് ബി മാസ്റ്റർ പ്ലാനിന് പുറമെയാണ് ഈ ബജറ്റ് വിഹിതം കൂടി ആവശ്യപ്പെട്ടിരിക്കുന്നത്.

ടി.വി രാജേഷ് എം.എൽ.എ അധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ. റംലാബീവി, പ്രിൻസിപ്പാൾ ഡോ. എൻ. റോയ്, പി.പി ദാമോദരൻ, കെ.കെ ജയപ്രകാശ്, ജോർജ് വടകര, ഇ.പി ബാലകൃഷ്ണൻ, ഡോ.പി മുകുന്ദൻ, വേലിക്കാത്ത് രാഘവൻ, ഡോ കെ.വി ലതീഷ് എന്നിവർ പ്രസംഗിച്ചു. ലയൺസ് ഡിസ്ട്രിക്ട് ക്ലബ്ബ് മെഡിക്കൽ കോളജിന് സംഭാവന നൽകിയ ഒരു ലക്ഷം രൂപ വിലമതിക്കുന്ന 10 വീൽ ചെയറുകൾ മന്ത്രി ഏറ്റുവാങ്ങി. കൊറോണ വൈറസിനെ നേരിടാനായി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പുറത്തിറക്കിയ ലഘുലേഖ രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് നൽകി മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു.

Intro:പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഫെബ്രുവരി ഒന്ന് മുതൽ സൗജന്യചികിത്സ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പുതുതായി ആരംഭിച്ച കാരുണ്യ കമ്യൂണിറ്റി ഫാർമസി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Body:Vo
കളമശേരിയിലെ സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ അഞ്ച് വർഷം കൊണ്ടാണ് അവിടെ സർക്കാർ മെഡിക്കൽ കോളജിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയതെങ്കിൽ കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് ഏറ്റെടുത്ത കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഒരു വർഷം തികയും മുമ്പ് തന്നെ കേരളത്തിലെ മറ്റ് സർക്കാർ മെഡിക്കൽ കോളജിൽ നിലവിലുള്ള എല്ലാ സൗജന്യങ്ങളും നിലവിൽ വരികയാണെന്ന് മന്ത്രി പറഞ്ഞു. കാൽ നൂറ്റാണ്ട് തികയുന്ന മെഡിക്കൽ കോളജിൽ നിരവധി അറ്റകുറ്റപ്പണികൾ അടിയന്തിരമായി ചെയ്തു തീർക്കേണ്ടതുണ്ട്. ജീർണിച്ച നിലയിലുള്ള കെട്ടിടത്തിന് പുതുമോടി നൽകാനായി 25 കോടി രൂപ ഉടൻ ചെലവഴിക്കുന്നതിന് കിഫ്ബിയിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. രോഗിക്ക് ആശ്വാസം പകരുന്ന അന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളും അത്യാവശ്യമാണെന്നന്നും മന്ത്രി പറഞ്ഞു. Byte
ഈ വർഷത്തെ ബജറ്റിൽ 60 കോടി രൂപ വികസന പ്രവർത്തനങ്ങൾക്ക് മാത്രമായി മെഡിക്കൽ കോളജിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്‌. നേരത്തെ സമർപ്പിക്കപ്പെട്ട 112 കോടി രൂപയുടെ കിഫ് ബി മാസ്റ്റർ പ്ലാനിന് പുറമെയാണ് ഈ ബജറ്റ് വിഹിതം കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. ടി.വി.രാജേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി വിശിഷ്ടാതിഥിയായി പങ്കെടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ ഡോ.എ.റംലാബീവി, പ്രിൻസിപ്പാൾ ഡോ.എൻ.റോയ്, പി.പി.ദാമോദരൻ, കെ.കെ.ജയപ്രകാശ്, ജോർജ് വടകര, ഇ.പി.ബാലകൃഷ്ണൻ, ഡോ.പി.മുകുന്ദൻ, വേലിക്കാത്ത് രാഘവൻ, ഡോ.കെ.വി. ലതീഷ് എന്നിവർ പ്രസംഗിച്ചു. ലയൺസ് ഡിസ്ട്രിക്ട് ക്ലബ്ബ് മെഡിക്കൽകോളജിന് സംഭാവന നൽകിയ ഒരു ലക്ഷം രൂപ വിലമതിക്കുന്ന 10 വീൽ ചെയറുകൾ മന്ത്രി ഏറ്റുവാങ്ങി. കൊറോണ വൈറസിനെ നേരിടാനായി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പുറത്തിറക്കിയ ലഘുലേഖ രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്ക് നൽകി മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു.Conclusion:
Last Updated : Jan 25, 2020, 7:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.