കണ്ണൂർ: തലശേരിക്കടുത്ത് ചാലില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടി. 150 കിലോ സ്രാവാണ് പിടികൂടിയത്. ചാലിലെ വിൽപന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടിയത്. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്.
കൊച്ചിയില്‍ നിന്ന് ഉണക്കാൻ വേണ്ടി കൊണ്ടുവന്ന മത്സ്യമാണ് ഇതെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റന്‍റ് കമ്മിഷണർ പി.കെ ഗൗരീഷ് പറഞ്ഞു. ആദ്യഘട്ടമായി സ്ഥാപന ഉടമയിൽ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം. പിടികൂടിയ മത്സ്യo വളo നിർമ്മാണ യൂണിറ്റിന് കൈമാറി. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർ യു.ജിതിൻ, കെ.സുരേഷ് ബാബു, കെ.വി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു