ETV Bharat / state

കൊവിഡ് സഹായ നിധിയിലേക്ക് 25000 രൂപ നൽകി സി കെ വിനീത് - കണ്ണൂർ

എല്ലാം ദിവസവും വിനീത് ജില്ലാ പഞ്ചായത്തിലെ കോൾ സെന്‍ററിൽ എത്താറുണ്ട്. പാവപ്പെട്ട രോഗികൾക്ക് മരുന്നിനായാണ് സി കെ വിനീത് തുക നൽകിയത്.

കൊവിഡ് 19  ലോക്ക് ഡൗൺ  കേരളാ ബ്ളാസ്റ്റേഴ്സ്  സി കെ വിനീത്  ഫുട്ബോൾ താരം സി കെ വിനീത്  കൊവിഡ് സഹായ നിധി  കണ്ണൂർ  ജവാൻ പി.വി മനീഷ്
ഫുട്ബോൾ താരം സി കെ വിനീത്
author img

By

Published : Apr 16, 2020, 5:06 PM IST

കണ്ണൂർ: കൊവിഡ് സഹായ നിധിയിലേക്കായി 25,000 രൂപ നൽകി ഫുട്ബോൾ താരം സി കെ വിനീത്. ജില്ലാ പഞ്ചായത്തിലെ കോൾ സെന്‍ററിലാണ് വിനീത് പണം നൽകിയത്. പാവപ്പെട്ട രോഗികൾക്ക് മരുന്ന് വാങ്ങനാണ് സി കെ വിനീത് തുക നൽകിയത്. നിലവിൽ എഫ് സി ജംഷഡ്പൂർ കളിക്കാരനാണ് സി കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി തിരിച്ചു വിളിച്ചാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനാണ് ഈ ഫോർവേഡിന്‍റെ തീരുമാനം.

ജില്ലാ പഞ്ചായത്ത് ഹാളിലെ കോൾ സെന്‍ററില്‍ വ്യാഴാഴ്ച ജവാൻ പി.വി മനീഷും എത്തിയിരുന്നു. 2008 നവംബർ 26ന് മുംബൈ ഭീകരാക്രമണത്തിൽ മനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊവിഡ് രോഗം വ്യാപിക്കാതിരിക്കാൻ ചിട്ടയായ കരുതലുകളോടെ മുന്നോട്ടുപോകുന്ന കേരളം എല്ലാവര്‍ക്കും മാതൃകയാണെന്ന് മനീഷ് പറഞ്ഞു. ഇതുവരെയായി കോൾ സെന്‍ററിൽ 5000 പേരാണ് അവശ്യസാധനങ്ങൾക്കായി വിളിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.