കണ്ണൂര്‍: വെള്ളപ്പൊക്കത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭയിലെ ജനങ്ങളുടെ പ്രശ്നം ചർച്ച ചെയ്യുന്നതിന് നഗരസഭ വിളിച്ച് ചേർത്ത യോഗം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നഗരസഭ ഉദ്യോഗസ്ഥർ, കൗണ്സിലർമാർ, കർഷക പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ശ്രീകണ്ഠാപുരം ടൗണിൽ മാത്രം 40 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വ്യാപാരി പ്രതിനിധികൾ പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ വെള്ളപൊക്ക ദുരിതം അനുഭവിച്ചത് ശ്രീകണ്ഠാപുരത്തുള്ളവർ ആണെന്നും ഇവർക്ക് വേണ്ട നഷ്ടപരിഹാരം ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്രളയ ദുരിതം; ശ്രീകണ്ഠാപുരത്ത് അവലോകന യോഗം നടന്നു
ശ്രീകണ്ഠാപുരം ടൗണിൽ മാത്രം 40 കോടി രൂപയുടെ നഷ്ടം കണക്കാകുന്നതായി വ്യാപാരി പ്രതിനിധികൾ അറിയിച്ചു