കണ്ണൂർ: തളിപ്പറമ്പിൽ കാറിൽ കടത്തിയ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മലപ്പുറം അത്യശ്ശേരി സ്വദേശി ഇപി ജാഫർ അലിയെ (36) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ലൂർദ്ദ് ഹോസ്പിറ്റലിന് മുൻവശത്ത് എക്സൈസ് ഇൻസ്പെക്ടർ ദിലീപും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ആഡംബര കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് മുതൽ മലപ്പുറം വരെ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ കണ്ണിയാണ് ജാഫർ അലിയെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
![Five kilograms of cannabis were seized seized from a car in Taliparamb അഞ്ച് കിലോ കഞ്ചാവ് പിടികൂടി കണ്ണൂർ](https://etvbharatimages.akamaized.net/etvbharat/prod-images/kl-knr-03-02-kanchav-vetta-7203295_03092020084541_0309f_1599102941_909.jpg)
![Five kilograms of cannabis were seized seized from a car in Taliparamb അഞ്ച് കിലോ കഞ്ചാവ് പിടികൂടി കണ്ണൂർ](https://etvbharatimages.akamaized.net/etvbharat/prod-images/kl-knr-03-02-kanchav-vetta-7203295_03092020084541_0309f_1599102941_1095.jpg)