കണ്ണൂർ: വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. പാലത്തായി പീഡനക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. പത്തനംതിട്ടയിൽ കൊല്ലപ്പെട്ട എം.എസ് പ്രസാദിന്‍റെ രക്തസാക്ഷി അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാൻ പോയപ്പോള്‍ എടുത്ത ചിത്രത്തിലാണ് മോര്‍ഫിങ് ചെയ്തത്. 2018 ൽ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ എസ്എഫ്ഐയുടെ അന്നത്തെ നേതാവായിരുന്ന റോബിൻ കെ തോമസിന്‍റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബിജെപി നേതാവിന്‍റെ പടം ചേര്‍ത്തതെന്നാണ് പരാതിയില്‍ പറയുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി.എസ് മോഹനൻ, വടശ്ശേരിക്കര ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കബ്ബ് എന്നിവരും ഫോട്ടോയിലുണ്ട്. വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്കും കണ്ണൂർ എസ്‌പിക്കുമാണ് ജയരാജൻ പരാതി നൽകിയത്.
വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പരാതി നല്‍കി പി. ജയരാജന്‍ - സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍
പാലത്തായി പീഡനക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്