ETV Bharat / state

ലോക്ക് ഡൗണ്‍; കണ്ണൂരില്‍ ഇളവ് അനുവദിച്ചു

author img

By

Published : May 16, 2020, 3:40 PM IST

ഒരു വാര്‍ഡില്‍ ഒരേ വിഭാഗത്തില്‍ രണ്ടിലധികം കടകള്‍ ഉണ്ടെങ്കില്‍ എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രവർത്തന സമയം.

Breaking News

കണ്ണൂർ: ജില്ലയിലെ മൂന്ന് ഹോട്ട് സ്‌പോട്ട് പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇതുപ്രകാരം പഞ്ചായത്തുകളിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഒരു വാര്‍ഡില്‍ ഒരേ വിഭാഗത്തില്‍ രണ്ടിലധികം കടകള്‍ ഉണ്ടെങ്കില്‍ എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രവർത്തന സമയം.

ആഴ്ചയില്‍ പരമാവധി മൂന്നു ദിവസം മാത്രമേ കടകള്‍ തുറക്കാന്‍ പാടുള്ളൂ. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലുള്ള മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മൊത്ത കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതാണ്. ഒരു കട ആഴ്ചയില്‍ പരമാവധി രണ്ട് ദിവസം മാത്രമേ തുറക്കാന്‍ പാടുള്ളൂ. നിര്‍മാണ പ്രവൃത്തികള്‍, അറ്റകുറ്റപ്പണികള്‍, കിണര്‍ നിര്‍മാണം, ശൗചാലയ നിര്‍മാണം. മഴക്കാല പൂര്‍വ്വ ശുചീകരണം, ഓവുചാല്‍ നിര്‍മാണം, റോഡ് നിര്‍മാണ പ്രവൃത്തികള്‍ എന്നിവ നടത്താവുന്നതാണ്.

നിര്‍മാണ സാമഗ്രകള്‍ വില്‍പന കടകള്‍ ഹോട്‌സ്‌പോട്ടുകള്‍ ഒഴികെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കേണ്ട വ്യവസായ ശാലകള്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വാങ്ങി തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. തോട്ടം മേഖലയിലെ വിളവെടുപ്പും അനുബന്ധ പ്രവൃത്തികളും നടത്തുന്നതിന് അഞ്ച് പേരില്‍ അധികരിക്കാതെ കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.