കണ്ണൂർ: കേരളത്തിലെ രാഷ്‌ട്രീയ അഴിമതി അവസാനിപ്പിക്കാനായത് ഇടത് സര്‍ക്കാരിന്‍റെ നേട്ടമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍. ഇപ്പോൾ, സംസ്ഥാനത്ത് നടക്കുന്ന ഉദ്യോഗസ്ഥ അഴിമതി അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത് കുറക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പ് നഗരസഭ എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മാതൃകയായി കേരളം മാറിയിരിക്കുകയാണ്. ഈ മാറ്റത്തിനൊപ്പം തളിപ്പറമ്പുകാർ ചിന്തിക്കുകയാണെങ്കില്‍ ഇവിടെ എല്‍ഡിഎഫ് അധികാരത്തില്‍ വരും. കേരളം എല്ലാവർക്കും മാതൃകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് കേരളം പേലെ ഇന്ത്യയാകണമെന്നാണ്. ഈ മാതൃകയുടെ ചെറിയ പതിപ്പായി തളിപ്പറമ്പിനെ കൂടി മാറ്റണമെന്ന് സിപിഐ കേന്ദ്ര കമ്മിറ്റിയംഗം വ്യക്തമാക്കി. സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.