ETV Bharat / state

കണ്ണൂരിൽ എട്ട് പേർക്ക് കൂടി രോഗം ഭേദമായി

author img

By

Published : Apr 10, 2020, 8:22 PM IST

ജില്ലയിലെ 66 കൊവിഡ് ബാധിതരില്‍ 37 പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Eight others in Kannur has recovered  കണ്ണൂരിൽ എട്ട് പേർക്ക് കൂടി രോഗം ഭേദമായി  കൊവിഡ് 19
രോഗം

കണ്ണൂർ: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 66 കൊവിഡ് ബാധിതരില്‍ 37 പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 29 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കോട്ടയം പൊയിൽ, കതിരൂര്‍, അഞ്ചരക്കണ്ടി, പാനൂര്‍ സ്വദേശികളും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എടയന്നൂര്‍ സ്വദേശിയും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൊകേരി സ്വദേശിയുമാണ് ഏറ്റവും ഒടുവിൽ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. എറണാകുളം ഗവ: മെഡിക്കല്‍ കോളജില്‍ (കളമശ്ശേരി) ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശികളായ രണ്ട് പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി വീട്ടിലേക്കു മടങ്ങി.

നിലവില്‍ 8182 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതിഞ 8071 പേര്‍ വീടുകളിലാണുള്ളത്. 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 11 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഏഴ് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 46 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്നും 933 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 799 എണ്ണത്തിന്‍റെ ഫലം ലഭ്യമായിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.