കണ്ണൂർ: യൂട്യൂബർമാരുടെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാറ്റിയത്. നാശനഷ്‌ടത്തിന് തുല്യമായ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചു. പൊലീസിന്‍റെയും ഉദ്യോഗസ്ഥരുടെയും കൃത്യനിർവഹണം തടസപ്പെടുത്തിയതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് അറിയിക്കാൻ കോടതി സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: ഹൈക്കോടതിയും ചോദിക്കുന്നു, മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാനദണ്ഡം ബാധകമല്ലേ?