ETV Bharat / state

അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി

author img

By

Published : Jul 11, 2020, 5:27 PM IST

ഉദ്യോഗസ്ഥർ പൊതു ശൗചാലയം ഉപയോഗിച്ചതാണ് കൊവിഡ് കേസുകൾ വർധിക്കാനിടയായത്. പ്രതിരോധ നടപടികൾ സ്വീകരിച്ചതോടെ സ്ഥിതി നിയന്ത്രണ വിധേയമാണ്.

കണ്ണൂർ  കൊവിഡ്  സി.ഐ.എസ്.എഫ്  ഡി.എസ്.സി  ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര  യതീഷ് ചന്ദ്ര  district police chief  CISF  DSC  covid
സി.ഐ.എസ്.എഫ്, ഡി.എസ്.സി ഡിപ്പാർട്ട്മെൻ്റുകളിൽ വീഴ്ച്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി

കണ്ണൂർ: കൊവിഡ് പടർന്ന് പിടിച്ച സി.ഐ.എസ്.എഫ്, ഡി.എസ്.സി തുടങ്ങിയ വിഭാഗങ്ങളില്‍ വീഴ്ച്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. ഉദ്യോഗസ്ഥർ പൊതു ശൗചാലയം ഉപയോഗിച്ചതാണ് കൊവിഡ് കേസുകൾ വർധിക്കാനിടയായത്. പ്രതിരോധ നടപടികൾ സ്വീകരിച്ചതോടെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രോഗം നിയന്ത്രണ വിധേയമാക്കാൻ വരും ദിവസങ്ങൾ ജില്ലയിൽ സ്പെഷൽ ഡ്രൈവ് ഉൾപ്പടെ നടത്തുമെന്നും കണ്ണൂർ എസ്പി പറഞ്ഞു.

അതേ സമയം ജില്ലയിൽ ഇതുവരെ കൊവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. ബസുകളിൽ സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കയറ്റുന്നതായും പരാതി ലഭിക്കുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ പരിശോധിച്ച് നടപടിയെടുക്കുന്നതിനായി ജില്ലയിൽ സ്പെഷൽ ഡ്രൈവ് ഉൾപ്പടെ നടത്തും. കൊവിഡ് വിരുദ്ധ സമരത്തിന് ജനങ്ങൾ പൊലീസിനോട് സഹകരിക്കണമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.