ETV Bharat / state

പരിയാരം ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ ആസൂത്രണ രേഖ തയാറാക്കൽ പരിശീലനം - തദ്ദേശ സ്ഥാപനം

സംസ്ഥാന സർക്കാർ ദുരന്തനിവാരണ ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ആസൂത്രണ രേഖ തയാറാക്കൽ പരിശീലനം നല്‍കിയത്

Disaster Management  training  Pariyaram Grama Panchayat  സംസ്ഥാനം  സർക്കാർ  ദുരന്തനിവാരണം  തദ്ദേശ സ്ഥാപനം
പരിയാരം ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ ആസൂത്രണ രേഖ തയാറാക്കൽ പരിശീലനം നടന്നു
author img

By

Published : Jan 31, 2020, 6:38 PM IST

Updated : Jan 31, 2020, 7:00 PM IST

കണ്ണൂർ: പരിയാരം ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ ആസൂത്രണ രേഖ തയാറാക്കൽ പരിശീലനം നല്‍കി. സംസ്ഥാന സർക്കാർ ദുരന്തനിവാരണ ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പിക്കുന്നതിന്‍റെ ഭാഗമായാണ് പരിശീലന പരിപാടി. 2018, 2019 വർഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രളയം നിരവധി നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ജീവനും സ്വത്തിനുമപ്പുറം മണ്ണ്, പുഴകൾ തുടങ്ങിയ പ്രകൃതിസമ്പത്തുകൾക്ക് വന്ന നാശം കാർഷിക ജീവിതത്തിനും വലിയ ആഘാതം സൃഷ്‌ടിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളൊന്നാകെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇത് പുതിയൊരു ഉത്തരവാദിത്തത്തിലേക്ക് കടക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് കേരള സർക്കാർ ദുരന്തനിവാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നത്.

പരിയാരം ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ ആസൂത്രണ രേഖ തയാറാക്കൽ പരിശീലനം

പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിന്‍റെ പിവിസി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ എഡിഎം ഇ.പി മേഴ്‌സി പരിപാടി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കില ഫാക്കൽറ്റിമാരായ കെ. വാസു, വി.വി രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡന്‍റ് കെ.വി രമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ സി. ജീജ, എം.ടി മനോഹരൻ, ടി. ഷീബ, പി.പി രഘു, പി. രഞ്ചിത്ത്, പി.വി ഗോപാലൻ എന്നിവർ സംസാരിച്ചു.

Intro:sentBody:sentConclusion:
Last Updated : Jan 31, 2020, 7:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.