കണ്ണൂർ : തലശേരി നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം പാഴാകുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് തലശേരി ടൗൺഹാളിന് സമീപം ടി.സി മുക്കിൽ പൈപ്പ് പൊട്ടിയത്. മോറക്കുന്നിലെ ശുദ്ധജല വിതരണ കേന്ദ്രത്തിൽ നിന്നും തലശേരി നഗരത്തിലേക്കുള്ള സുപ്രധാന പൈപ്പാണിത്.
വെള്ളം പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് സമീപത്തെ കടക്കാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും പൈപ്പ് നന്നാക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. എല്ലാ വർഷവും പൈപ്പ് പൊട്ടാറുണ്ടെന്നും ചുരുങ്ങിയത് ആറ് ദിവസമെങ്കിലുമെടുത്തേ നന്നാക്കാറുള്ളൂവെന്നും നാട്ടുകാർ ആരോപിക്കുന്നു . പൈപ്പ് പൊട്ടിയെന്നറിഞ്ഞിട്ടും ലൈൻ ഓഫ് ചെയ്യാൻ പോലും ഉദ്യോഗസ്ഥർ ഇതു വരെ ശ്രമിച്ചിട്ടില്ലെന്നാണ് പരാതി.