ETV Bharat / state

കണ്ണൂർ വൈസ് ചാൻസലർ നിയമനം: മുഖ്യമന്ത്രിക്ക് ഒരു തരത്തിലുള്ള ലാഭവും ഉണ്ടായിട്ടില്ലെന്ന് സർക്കാർ

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസ് ജനുവരി 7ന് വീണ്ടും കോടതി പരിഗണിക്കും.

തിരുവനന്തപുരം വിജിലൻസ് കോടതി  കണ്ണൂർ വൈസ് ചാൻസലർ നിയമനം  കണ്ണൂർ വിസി നിയമനം  കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി  കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാര  കണ്ണൂർ വിസി നിയമനത്തിനെതിരെ ഹർജി  കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ  director general of prosecution  kannur vc appointment plea  kannur vc gopinath raveendran
കണ്ണൂർ വൈസ് ചാൻസലർ നിയമനം: മുഖ്യമന്ത്രിക്ക് ഒരു തരത്തിലുള്ള ലാഭവും ഉണ്ടായിട്ടില്ലെന്ന് സർക്കാർ
author img

By

Published : Nov 27, 2022, 9:45 AM IST

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടം നേടിയിട്ടില്ലെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. നിയമനം കോടതി തന്നെ ശരിവച്ച സാഹചര്യത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് എന്ത്‌ പ്രസക്തിയാണ് ഉള്ളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാര നൽകിയ പരാതിയിൽ വാദം പരിഗണിക്കവെയാണ് സർക്കാർ നിലപാട് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസ് ജനുവരി ഏഴിന് വീണ്ടും കോടതി പരിഗണിക്കും.

കണ്ണൂർ വൈസ് ചാൻസലറായി നിയമിച്ചിരുന്ന ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി ശുപാർശ ചെയ്‌തിട്ടാണ്. ഇത് സത്യപ്രതിജ്ഞ ലംഘനം ആണ് എന്നാണ് ഹർജി. മുഖ്യമന്ത്രി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെ കാണുവാൻ പോയത് തന്നെ അഴിമതിയാണെന്നും, മുഖ്യമന്ത്രി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഗവർണർ വെളിപ്പെടുത്തിയെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു.

ഹർജിയിൽ കോടതി നേരിട്ട് കേസ് എടുക്കുക എന്നതാണ് പരാതിക്കാരന്‍റെ ആവശ്യമെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.