ETV Bharat / state

ചുവരിലും ക്യാന്‍വാസിലും നിറഞ്ഞ് പ്രവാസകാല ജീവിതാനുഭവങ്ങള്‍ ; ഗള്‍ഫ് മലയാളിയുടെ വീട്ടില്‍ ആര്‍ട്ട് ഗാലറി - ധനേഷ് കൊണ്ടോൻ ആര്‍ട്ട് ഗാലറി

കണ്ണൂര്‍ ചൊവ്വ പാതിരാപ്പറമ്പിലെ വീട്ടിലാണ് ധനേഷ് കൊണ്ടോൻ ആര്‍ട്ട് ഗാലറി തയ്യാറാക്കുന്നത്. മുപ്പതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിൽ 600 ചതുരശ്ര അടിയിലാണ് ഗാലറിയുടെ നിര്‍മാണം

dhanesh kondon  dhanesh kondon art gallery in his house  dhanesh kondon art gallery in kannur  dhanesh kondon Uae golden visa  ആര്‍ട്ട് ഗാലറി  കണ്ണൂര്‍ ചൊവ്വ  ധനേഷ് കൊണ്ടോൻ  ധനേഷ് കൊണ്ടോൻ ആര്‍ട്ട് ഗാലറി  യുഎഇ ഗോള്‍ഡന്‍ വിസ
ചുവരിലും ക്യാന്‍വാസിലും നിറഞ്ഞത് പ്രവാസകാല ജീവിതാനുഭവം; കണ്ണൂരില്‍ ഗള്‍ഫ് മലയാളിയുടെ വീട്ടില്‍ ആര്‍ട്ട് ഗാലറി ഒരുങ്ങുന്നു
author img

By

Published : Oct 4, 2022, 9:20 PM IST

കണ്ണൂര്‍ : യുഎഇ ഗോള്‍ഡന്‍ വിസ നേട്ടത്തിന്‍റെ തിളക്കത്തിനിടയിലും സ്വന്തം വീട്ടില്‍ ആര്‍ട്ട് ഗാലറി ഒരുക്കുന്നതിന്‍റെ തിരക്കിലാണ് ധനേഷ് കൊണ്ടോൻ. കണ്ണൂര്‍ ചൊവ്വ പാതിരാപ്പറമ്പിലെ വീട്ടില്‍ മുപ്പതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിൽ 600 ചതുരശ്ര അടിയിലാണ് ഗാലറി തയ്യാറാക്കുന്നത്. പ്രവാസകാല ജീവിതാനുഭവങ്ങളുടെ പകർന്നാട്ടങ്ങളാണ് ധനേഷിന്‍റെ വീട്ടിലെ ചുവരുകളിലും, കാൻവാസുകളും നിറയെ.

യുഎഇ അനുഭവങ്ങളും, മണലും കാറ്റും സൃഷ്ടിക്കുന്ന അലകളുടെ പാറ്റേണും, മരുഭൂമിയിലെ ഏകാന്തതയും ചിത്രങ്ങൾക്ക് വിഷയമായി. സ്വന്തം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ വീടിന്‍റെ രൂപഘടന പോലും മാറ്റി. കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസികളിൽ പ്രവർത്തിച്ച ധനേഷ് ദുബായിൽ അഡ്വടൈസിംഗ്, ബ്രാന്‍ഡിങ്, പബ്ലിക്കേഷൻസ് മേഖലയിലെ അറിയപ്പെടുന്ന ആർടിസ്റ്റ് കൂടിയാണ്.

ചുവരിലും ക്യാന്‍വാസിലും നിറഞ്ഞത് പ്രവാസകാല ജീവിതാനുഭവം; കണ്ണൂരില്‍ ഗള്‍ഫ് മലയാളിയുടെ വീട്ടില്‍ ആര്‍ട്ട് ഗാലറി ഒരുങ്ങുന്നു

യുഎഇ സർക്കാരിന്‍റെ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ ലോഗോ, യമനിൽ വധിക്കപ്പെട്ട യുഎഇ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാന്‍ ഉപയോഗിക്കുന്ന വാഹദ് അൽ കരാമ ലോഗോ, രക്തസാക്ഷിദിന ലോഗോ എന്നിവയും ധനേഷ് വരച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്കും വ്യവസായികൾക്കും യുഎഇ ഭരണകൂടം നൽകുന്ന ഗോൾഡൻ വിസയും ധനേഷിനെ തേടിയെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.