ETV Bharat / state

പൊലീസുകാരന് വധഭീഷണി; ആർഎസ്എസ് പ്രവർത്തനകനെതിരെ കേസ്

കണ്ണപുരം സി.ഐ ശിവൻ ചോടോത്തിനെതിരെയാണ് ആർഎസ്എസ് പ്രവർത്തകനായ സായൂജ് ശ്രീറാം ഫേസ്ബുക്കിൽ വധ ഭീഷണി മുഴക്കി പോസ്റ്റിട്ടത്

വധ ഭീഷണി  പൊലീസുകാരനെതിരെ വധ ഭീഷണി  ആർഎസ്എസ് പ്രവർത്തനകൻ  കണ്ണപുരം സി.ഐ ശിവൻ ചോടോത്ത്  സായൂജ് ശ്രീറാമ്  RSS activist  policeman  Death threat
പൊലീസുകാരനെതിരെ വധ ഭീഷണി; ആർഎസ്എസ് പ്രവർത്തനകനെതിരെ കേസ്
author img

By

Published : Jun 26, 2020, 8:44 AM IST

കണ്ണൂര്‍: കണ്ണപുരം സി.ഐക്കെതിരെ വധ ഭീഷണി മുഴക്കി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. പടുവിലായി സ്വദേശി സായൂജ് ശ്രീറാമിനെതിരെയാണ് കേസെടുത്തത്. കണ്ണപുരം സി.ഐ ശിവൻ ചോടോത്തിനെതിരെയാണ് ഇയാൾ ഫേസ്ബുക്കിൽ വധഭീഷണി പോസ്റ്റിട്ടത്. സായൂജിന്‍റെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മട്ടന്നൂർ സ്വദേശിയായ പൊലീസുകാരനെതിരെ ഫേസ്ബുക്കിൽ വധ ഭീഷണി മുഴക്കിയതിന് ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ട് ദിവസം മുമ്പ് ബിജെപി ധര്‍ണ നടത്തിയിരുന്നു. പൊലീസ് സിപിഎമ്മിനെ സഹായിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സമരത്തിനെത്തിയ പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ നിര്‍മിക്കാന്‍ തുടങ്ങിയത് പൊലീസ് തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്റ്റേഷന് മുന്നിൽ നടന്ന ധര്‍ണ്ണയില്‍ ആർഎസ്എസ് പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. സിപിഎം പ്രവർത്തകരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും, വീട്ടിൽ കയറി വെട്ടുമെന്നും ആർഎസ്എസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് പൊലീസുകാരുടെ സാന്നിധ്യത്തിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂർ കണ്ണപുരത്ത് സിപിഎം-ബിജെപി സംഘർഷം തുടർക്കഥയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.