ETV Bharat / state

ദൈവങ്ങൾ സർക്കാരിന് ഒപ്പമെന്ന മുഖ്യമന്ത്രിയുടെ പരാമർശം: പരാതിയുമായി സതീശൻ പാച്ചേനി

author img

By

Published : Apr 8, 2021, 6:18 PM IST

അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് എന്ന തെരഞ്ഞെടുപ്പ് ദിനത്തിലെ പിണറായി വിജയന്‍റെ പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

Dcc  ഡിസിസി  സതീശൻ പാച്ചേനി  മുഖ്യമന്ത്രി  തെരഞ്ഞെടുപ്പ്  വോട്ട്  Election  Pinarayi Vijayan
മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സതീശൻ പാച്ചേനി തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. "അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന തെരഞ്ഞെടുപ്പ് ദിനത്തിലെ പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഈ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്‍റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണ്‌. വോട്ടു നേടാനായി ജാതി മത വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അഭ്യർഥനകളോ, പരാമർശങ്ങളോ പാടില്ലെന്നാണ് ഈ ഭാഗത്തു നിഷ്‌കർഷിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങുന്ന സിഡി പരാതിയോടൊപ്പം നൽകിയിട്ടുണ്ടെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.