കണ്ണൂർ: മുഴക്കുന്ന് മണ്ഡലത്തിലെ മുടക്കൊഴി മലയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം സി.പി.എം പ്രവർത്തകർ തടഞ്ഞു വച്ചതായി പരാതി. മുടക്കൊഴി മലയിൽ സി.യു.സി രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഇരുപതോളം വരുന്ന സി.പി.എം പ്രവർത്തകർ യോഗം തടഞ്ഞത്.
യോഗത്തിന് എത്തിയ സ്ത്രീകളെ സി.പി.എം പ്രവർത്തകർ അസഭ്യം പറഞ്ഞതായും നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്.