കണ്ണൂര്‍: ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐയുടെ കത്ത് വന്നിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. കാനം രാജേന്ദ്രന്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. വസ്തുതാ പരമായി മാത്രമേ സർക്കാരിന് പോകാൻ പറ്റൂ. കള്ളക്കടത്ത് രാജാക്കൻമാരെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ശിലായുഗത്തിൽ ജീവിക്കുന്നവരാണ് ആരോപണം ഉന്നയിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ തീഗോളമാണ് അത് തകർക്കാൻ ആവില്ല. എറണാകുളത്തെ ഒരു കോൺഗ്രസ് നേതാവിന് ചില അസുഖമുണ്ട്. ചികിത്സിക്കുകയാണ് വേണ്ടത്. നാടിന്‍റെ സംസ്കാരവും രീതിയും നോക്കി വേണം നേതാക്കൾ പ്രതികരിക്കാനെന്നും ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
ശിവശങ്കറിനെ മാറ്റണമെന്ന സി.പി.ഐയുടെ കത്ത് വന്നിട്ടില്ല: മന്ത്രി ഇ.പി ജയരാജൻ - സി.പി.ഐ
കാനം പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. വസ്തുതാ പരമായി മാത്രമേ സർക്കാരിന് പോകാൻ പറ്റൂ. കള്ളക്കടത്ത് രാജാക്കൻമാരെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ശിലായുഗത്തിൽ ജീവിക്കുന്നവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും ജയരാജന്‍