കണ്ണൂർ: ജില്ലയില്‍ 727 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 647 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 45 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 33 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 16667 ആയി. ഇവരില്‍ 338 പേര്‍ രോഗമുക്തി നേടി.
ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10295 ആയി. കൊവിഡ് ബാധിച്ച് 138 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. ബാക്കി 5507 പേര്‍ ചികില്‍സയിലാണ്. നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4398 പേര്‍ വീടുകളിലും ബാക്കി 1109 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.