കണ്ണൂർ: കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രത്തിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് അപ്പാര്‍ട്ട്മെന്‍റ് കെട്ടിടം ജില്ല കലക്ടര്‍ ഏറ്റെടുത്തു. ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചികിത്സ സൗകര്യം ഒരുക്കാനാണ് അപ്പാര്‍ട്ട്മെന്‍റ് ഏറ്റെടുത്തത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2005ലെ ദുരന്ത നിവാരണ നിയമത്തിന്‍റെ 34, 65 വകുപ്പുകളും 1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും പ്രകാരമാണ് നടപടി. അതിനിടെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തി. കൊവിഡ് ആശങ്കയും രോഗവ്യാപനവും ചൂണ്ടിക്കാണിച്ചാണ് ഇവർ രംഗത്തെത്തിയത്. എന്നാൽ തഹസിൽദാർ ഇടപെട്ട് പ്രദേശവാസികളെ അനുനയിപ്പിച്ചു. അടുത്തിടെ പണി പൂർത്തിയായ ഫ്ലാറ്റ് സമുച്ഛയത്തിൽ രണ്ട് താമസക്കാർ മാത്രമാണ് നിലവിലുണ്ടായിരുന്നത്. അവർ സ്വന്തം വീടുകളിലേക്ക് മാറി. അഞ്ഞൂറോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുള്ള കെട്ടിടമാണിത്.
കണ്ണൂര്‍ അംശം ഒന്ന് വാര്‍ഡ് മൂന്നിലെ 48 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെട്ട സെഡ് പ്ലസ് അപ്പാര്‍ട്ട്മെന്‍റ് കെട്ടിടവും കോമണ്‍ ഏരിയയും കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രത്തിനായി ഏറ്റെടുക്കുന്നതായാണ് ഉത്തരവ്. ഉത്തരവ് നടപ്പിലാക്കി കെട്ടിടം ഏറ്റെടുക്കുന്നതിന് കണ്ണൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. മറ്റ് ക്രമീകരണങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളെയും ചുമതലപ്പെടുത്തി